പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയില്‍ രണ്ടുദിവസം ഗതാഗത നിയന്ത്രണം

Share our post

ആലുവ: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് റൂറൽ ജില്ലയിൽ തിങ്കളാഴ്ച ഗതാഗതനിയന്ത്രണമുണ്ടാകും. 24ന് വൈകിട്ട് 4.30 മുതൽ ദേശീയപാതയിൽ കറുകുറ്റിമുതൽ മുട്ടംവരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

25ന് രാവിലെ ഒമ്പതുമുതൽ പകൽ 11 വരെയും വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. വഴിയരികിൽ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

തിങ്കളും ചൊവ്വയും കൊച്ചി നഗരത്തിലും ഗതാഗതനിയന്ത്രണമുണ്ടാകും. തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്‌ഷൻ എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ അറിയിച്ചു. തിങ്കൾ പകൽ മൂന്നുമുതലാണ്‌ നിയന്ത്രണം. ചൊവ്വ രാവിലെ എട്ടുമുതൽ നിയന്ത്രണം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!