ഗ്രേസ് മാര്‍ക്ക് നിജപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്കില്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരമാവധി ഗ്രേസ് മാര്‍ക്ക് 30 ആയി നിജപ്പെടുത്തി.
അന്താരാഷ്ട്ര തലത്തിലെ സ്‌പോര്‍ട്‌സ് വിജയികള്‍ക്കാണ് 30 മാര്‍ക്ക് ലഭിക്കുക. ദേശീയ തലത്തിലെ മെഡല്‍ ജേതാക്കള്‍ക്ക് 25 മാര്‍ക്കും സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 20 മാര്‍ക്കും ലഭിക്കും.
കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാര്‍ക്ക് 20 ഗ്രേസ് മാര്‍ക്ക് ലഭിക്കും. ബി ഗ്രേഡുകാര്‍ക്ക് പതിനഞ്ചും സി ഗ്രേഡുകാര്‍ക്ക് പത്ത് മാര്‍ക്കും ലഭിക്കും.
എന്‍. എസ്. എസ് നാഷണല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് 25 മാര്‍ക്ക് നല്‍കും. സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് രാഷ്ടപതി അവാര്‍ഡ് ജേതാക്കള്‍ക്ക് 25 മാര്‍ക്കും നല്‍കും.