200 രൂപ മുടക്കിയാൽ ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാം

തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം.
ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്.
കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി അടയ്ക്കണം.
ഒരു വർഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടി വരും.
മേയ്‌മുതൽ വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും പെറ്റ് ജി കാർഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാർഡുകളിൽ ഒരുക്കിയിട്ടുള്ളത്.
എ.ടി.എം. കാർഡുകളുടെ മാതൃകയിൽ േപഴ്‌സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല.
പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിൽ െൈമക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്.