‘ഒരുപാട് സ്‌നേഹിക്കുന്നു എന്ന് മാത്രമാണ് പറയാനുള്ളത്’; മീറ്റിങ്ങിനിടെ മകന് അമ്മയുടെ സ്‌നേഹസന്ദേശം

അമ്മയുടെ കരുതലിനും സ്‌നേഹത്തിനും പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. എല്ലാ ദിവസവും നമ്മുടെ ശബ്ദം ഒരു തവണയെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴും തിരക്കുന്ന അമ്മമാര്‍. കുട്ടിക്കാലത്ത് തുടങ്ങിയ ഈ അന്വേഷണങ്ങള്‍ നമ്മള്‍ വലുതായാലും അതുപോലെത്തന്നെ തുടരും.
അത്തരത്തില്‍ അമ്മയുടെ നിസ്വാര്‍ഥമായ സ്‌നേഹത്തിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ് റിഷിക് സൂരി എന്ന യുവാവ്.
ജോലിസ്ഥലത്ത് മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെ അമ്മ വാട്‌സാപ്പില്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്താണ് റിഷിക് സ്‌നേഹത്തിന്റെ ആഴം കാണിച്ചുതരുന്നത്.
താന്‍ മീറ്റിങ്ങിലാണെന്നും എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടോ എന്നുമാണ് അദ്ദേഹം അമ്മയ്ക്ക് അയച്ച മെസ്സേജ്. മീറ്റിങ്ങിലാണെന്ന് മനസിലായെന്നും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് മാത്രമാണ് പറയാനുള്ളതെന്നും അമ്മ ഈ മെസ്സേജിന് മറുപടി നല്‍കുന്നു.
‘എന്റെ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് റിഷ്‌ക് ഈ ട്വീറ്റ് പങ്കുവെച്ചത്. ഇതിന് താഴെ ഹൃദ്യമായ നിരവധി പ്രതികരണങ്ങളെത്തി.
നിങ്ങള്‍ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ആ അമ്മയെ സ്‌നേഹിക്കുന്നു എന്നായിരുന്നു ഒരു കമന്റ്. നിങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമാണ് ഈ അമ്മയെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.