Connect with us

Kannur

ജില്ലയിൽ പിടികൂടിയത് 107 മയക്കുമരുന്ന് കേസുകൾ; കുറയാതെ ലഹരി വിൽപനയും ഉപയോഗവും

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മ്പോ​ഴും ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​നും ഉ​പ​യോ​ഗ​ത്തി​നും കു​റ​വി​ല്ല. മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി നി​ര​വ​ധി യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മാ​ണ് അ​ധി​കൃ​ത​ർ ഇ​തി​നോ​ട​കം പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്.

പൊ​ലീ​സ് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ​ടി ക​ടു​പ്പി​ച്ച​പ്പോ​ൾ ഫ​ല​മു​ണ്ടാ​യെ​ങ്കി​ലും നി​ല​വി​ൽ മ​റ്റു കേ​സ് തി​ര​ക്കു​ക​ൾ കാ​ര​ണം അ​വ​ർ ല​ഹ​രി​വേ​ട്ട ക​ർ​ശ​ന​മാ​ക്കു​ന്നി​ല്ല. എ​ക്സൈ​സ് സം​ഘം പ​തി​വാ​യി ഇ​ത്ത​രം കേ​സു​ക​ൾ പി​ടി​കൂ​ടു​ന്നു​മു​ണ്ട്. ജി​ല്ല​യി​ൽ ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും ഉ​ൾ​പ്പെ​ടെ 107 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 108 പേ​ർ അ​റ​സ്റ്റി​ലാ​യി. 9.600 കി.​ഗ്രാം ക​ഞ്ചാ​വ്, 190 ഗ്രാം ​എം.​ഡി.​എം.​എ, 400 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ, മൂ​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ൾ, മു​ന്ന് ഗ്രാം ​ഹെ​റോ​യി​ൻ എ​ന്നി​വ​യാ​ണ് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്.

അ​ബ്കാ​രി കേ​സു​ക​ൾ ദി​നം​പ്ര​തി പി​ടി​കൂ​ടി​യ​വ വേ​റെ​യും. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ഴും ല​ഹ​രി ഒ​ഴു​ക്കി​ന് കു​റ​വി​ല്ലെ​ന്ന​ത് ഏ​റെ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​വ​ണ മൂ​ന്നു മാ​സം കൊ​ണ്ടു​ണ്ടാ​യ കേ​സു​ക​ൾ ത​ന്നെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന വ​ർ​ധി​ച്ചു​വെ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ന​ൽ​കു​ന്ന​ത്. 2015നു ​ശേ​ഷം മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന​താ​യാ​ണ് വി​വ​രം. 2021ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ ഉ​ണ്ടാ​യ​ത്.

2177 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ എ​ക്സൈ​സ് അ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 383 മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളും 1794 അ​ബ്കാ​രി കേ​സു​ക​ളു​മാ​ണു​ള്ള​ത്. യു​വാ​ക്ക​ളും മ​ധ്യ​വ​യ​സ്ക​രു​മാ​ണ് വാ​ഹ​ന​ങ്ങ​ളും വി​വി​ധ​യി​നം ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്.

കേസുകൾ ഇങ്ങനെ

ക​ഞ്ചാ​വ് -291.89 കി.​ഗ്രാം, ക​ഞ്ചാ​വ് ചെ​ടി – 87 എ​ണ്ണം, ഹഷീഷ് ഓ​യി​ൽ – 459.37 ഗ്രാം, ​എ​ൽ.​എ​സ്.​ഡി സ്റ്റാം​പ് – 697 മി​ല്ലി​ഗ്രാം, എം.​ഡി.​എം.​എ – 162.27 ഗ്രാം, ​ആം​ഫെ​റ്റ​മി​ൻ – 138.09 ഗ്രാം, ​ട്ര​മ​ഡോ​ൾ- 137.02 ഗ്രാം, ​മ​റ്റ് വി​വി​ധ​യി​നം ഗു​ളി​ക​ൾ – 3.05 ഗ്രാം ​എ​ന്നി​ങ്ങ​നെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ളാ​യി പി​ടി​കൂ​ടി​യ​ത്. 29 എം.​ഡി.​എം.​എ കേ​സു​ക​ൾ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്തി​തി​രു​ന്നു.

അ​ബ്കാ​രി കേ​സി​ൽ റാ​ക്ക് -1216.05 ലി​റ്റ​ർ, കേ​ര​ള നി​ർ​മി​ത വി​ദേ​ശ​മ​ദ്യം -4861.05 ലി​റ്റ​ർ, മാ​ഹി മ​ദ്യം – 5131.03 ലി​റ്റ​ർ, ബി​യ​ർ – 177.45 ലി​റ്റ​ർ, വാ​ഷ് – 82027 ലി​റ്റ​ർ, ക​ള്ള് – 376.08 ലി​റ്റ​ർ എ​ന്നി​ങ്ങ​നെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും ക​ട​ത്തി​യ​തി​ന് 112 വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വി​ല കൂ​ടി​യ കാ​റു​ക​ളും ബൈ​ക്കു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 2022ൽ ​കേ​സി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും 2023ൽ ​ല​ഹ​രി​യു​ടെ ഒ​ഴു​ക്ക് കൂ​ടി​വ​രു​ന്ന സ്ഥി​തി​യാ​ണ്.

ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം വ്യാ​ജ​ചാ​രാ​യ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ത​കൃ​തി​യാ​ണ്. കൂ​ടാ​തെ അ​ന്യ​സം​സ്ഥാ​ന മ​ദ്യ​വും ഇ​വി​ടു​ത്തെ സ​ർ​ക്കാ​ർ മ​ദ്യ​വും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​ത് വ്യാ​പ​ക​മാ​ണ്. സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ വി​ള​യാ​ട്ടം.


Share our post

Kannur

അശാസ്ത്രീയ നിറം, മണം; റോഡരികിലെ മാങ്ങയിൽ ‘വ്യാജൻ’,വിൽപ്പനയ്ക്ക് ‘പൂട്ട്’

Published

on

Share our post

മയ്യിൽ: പലതരം നാട്ടുമാങ്ങകളെത്തിച്ചും മുപ്പെത്താത്ത മാങ്ങകൾക്ക് അശാസ്ത്രീയമായി നിറവും മണവും നൽകി വിൽപ്പന നടത്തുന്നതിന് ‘പൂട്ട്’. ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങകളുടെ മറവിലാണ് വ്യാജൻമാരുടെ വിൽപ്പന പൊടിപൊടിച്ചതെന്ന് വിദഗ്‌ധ സംഘത്തിന്റെ കണ്ടെത്തലിലാണ് നടപടി.പഞ്ചായത്തിലെ കൊളോളം-വടുവൻകുളം-ചെക്കിക്കുളം പാതയോരങ്ങളിലും കൊളോളം-പാവന്നൂർ മെട്ട-മയ്യിൽ പാതയോരങ്ങളിലുമാണ് അനധികൃത വിൽപ്പനക്കാർ തഴച്ചുവളർന്നത്. മാങ്ങ ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും അനധികൃത വിൽപ്പന കേന്ദ്രങ്ങൾ വർധിച്ചുവന്ന സാഹചര്യവും പരാതിക്കിടയാക്കിയിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് കൃഷി ഓഫീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതർ എന്നിവരോടൊപ്പം തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയത് വ്യാജമാണെന്നും കൃത്രിമരീതിയിൽ പഴുപ്പിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. വിൽപ്പന നടത്തുന്നവർക്ക് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സംഘത്തിൽ തളിപ്പറമ്പ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നർസീന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, കൃഷി ഓഫീസർ സുരേന്ദ്രബാബു, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ പരിശീലനത്തിനിടെ അസി.കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.


Share our post
Continue Reading

Kannur

സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്‌റ്റിൽ

Published

on

Share our post

കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്‌ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്‌ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്‌റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തു‌വെന്ന് പറഞ്ഞ് സംഘം വാട്‌സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്‌.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്‌ഥാനിൽ നിന്ന് അറസ്‌റ്റ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!