എട്ടുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

കുന്നംകുളം: എട്ടുവയസ്സുകാരിയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ 20 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴ അടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു.
ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് റാഷിദി(22)നെയാണ് കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2017 ഡിസംബറിലാണ് സംഭവം. അന്നത്തെ ഇന്‍സ്‌പെക്ടര്‍മാരായ കെ.ജി. സുരേഷ്, ജി. ഗോപകുമാര്‍, എം.കെ. സജീവ്, എസ്.ഐ. പി. ലാല്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, എം.കെ. അമൃത, എം.എം. സഫ്ന എന്നിവര്‍ ഹാജരായി.