Kerala
എം.ജി. സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപകര്‍: 92 ഒഴിവുകള്‍ | ശമ്പളം: 43750

മഹാത്മാഗാന്ധി സര്‍വകലാശാല വിവിധ വകുപ്പുകള്‍/ സ്‌കൂളുകളിലായുള്ള ഗസ്റ്റ്/ കരാര്‍ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യു.ജി.സി. ചട്ടപ്രകാരം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തുടക്കത്തില്‍ ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷംകൂടി നീട്ടിക്കിട്ടാം.
കരിയര്‍ സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsapp group
ശമ്പളം: പ്രതിദിനം 1,750 രൂപ (മാസം പരമാവധി 43,750 രൂപ). യു.ജി.സി. യോഗ്യതയില്ലാത്തവര്‍ക്ക് പ്രതിദിനം 1,600 രൂപയും മാസം പരമാവധി 40,000 രൂപയും ലഭിക്കും.
പ്രായം: യു.ജി.സി. ചട്ടപ്രകാരം. (വിരമിച്ച അധ്യാപകര്‍ക്ക് 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയരുത്).
വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്/ മെഷീന്‍ ലേണിങ്- 4, സോഷ്യല്‍ വര്‍ക്ക് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍- 3, ബയോകെമിസ്ട്രി- 2, ബയോഫിസിക്സ്- 1, മൈക്രോ ബയോളജി/ബയോടെക്നോളജി- 1, ഇനോര്‍ഗാനിക് കെമിസ്ട്രി- 1, ഓര്‍ഗാനിക് കെമിസ്ട്രി- 1, ഫിസിക്കല്‍ കെമിസ്ട്രി- 1, കംപ്യൂട്ടര്‍ സയന്‍സ്- 3, കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡേറ്റാ സയന്‍സ്, ഡേറ്റാ അനലറ്റിക്സ് & പൈത്തണ്‍ പ്രോഗ്രാമിങ്- 3, സ്റ്റാറ്റിസ്റ്റിക്സ്- 3, എനര്‍ജി- 2, മെറ്റീരിയല്‍- 2, നാനോ- 2, സോളാര്‍- 2, എന്‍വയണ്‍മെന്റല്‍ സയന്‍സ്/ എന്‍വയണ്‍മെന്റല്‍ സയന്‍സ് & മാനേജ്മെന്റ്/ എന്‍വയണ്‍മെന്റല്‍ സയന്‍സ് & ഡിസാസ്റ്റര്‍ മാനേജ്മെന്റ്- 3, അപ്ലൈഡ് ജിയോളജി- 3, ഫുഡ് മൈക്രോബയോളജി- 1, ഫുഡ് ടെക്നോളജി- 2, ജെന്‍ഡര്‍ സെക്ഷ്വാലിറ്റി & ക്വിര്‍ (ഝൗലലൃ) സ്റ്റഡീസ്- 1, ലിറ്ററേച്ചര്‍ & പെര്‍ഫോമന്‍സ് സ്റ്റഡീസ്- 1, പൊളിറ്റിക്കല്‍ സയന്‍സ്/ പൊളിറ്റിക്കല്‍ ഇക്കോണമി/ ഡെവലപ്മെന്റല്‍ സ്റ്റഡീസ്- 1, സോഷ്യോളജി/ ഫിലോസഫി/ വുമണ്‍ & ജെന്‍ഡര്‍ സ്റ്റഡീസ്- 1, ലോ- 8, മാനേജ്മെന്റ്- 3, ഇംഗ്ലീഷ്- 1 (പാര്‍ട്ട് ടൈം), പൊളിറ്റിക്സ് & ഹ്യൂമന്‍ റൈറ്റ്സ്- 1, പൊളിറ്റിക്സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ്-1, പൊളിറ്റിക്സ് (പബ്ലിക് പോളിസി & ഗവേണന്‍സ്)- 1, ഇംഗ്ലീഷ്- 2, എച്ച്.ആര്‍.എം.- 1, മാത്തമാറ്റിക്സ്- 4, സ്റ്റാറ്റിസ്റ്റിക്സ്- 4, കെമിസ്ട്രി- 2, നാനോ സയന്‍സ് & ടെക്നോളജി- 5, ഫിസിക്സ്- 2, ബയോ നാനോ- 1, ഫിസിക്കല്‍ എജുക്കേഷന്‍- 4, ഫിസിക്സ്- 4, ആന്ത്രോപ്പോളജി- 1, ഹിസ്റ്ററി- 2, ഡേറ്റാ & മീഡിയ അനാലിസിസ് ഫോര്‍ ടൂറിസം/ ഡെസ്റ്റിനേഷന്‍ ജ്യോഗ്രഫി/ സര്‍വീസ് ഓപ്പറേഷന്‍സ് മാനേജ്മെന്റ്/ ടൂറിസം ഇന്നൊവേഷന്‍ മാനേജ്മെന്റ്- 1.
വിശദവിവരങ്ങള്‍ക്ക് www.mgu.ac.in സന്ദര്‍ശിക്കുക.
Kerala
ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; മലയാളികൾ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകൾ, പിടിമുറുക്കി ഇഡി


കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്.ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്.
തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു.500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചന നൽകി.
Kerala
പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകർ, മറ്റൊരു മഹാമാരിക്ക് കാരണമാകുമോ?


കൊറോണ വൈറസിന്റെ പുതിയ വിഭാഗം കണ്ടെത്തി ചൈനീസ് ഗവേഷകർ. HKU5-CoV-2 എന്ന് പേരിട്ടിരിക്കുന്ന വൈറസിനേക്കുറിച്ചുള്ള പഠനം സെൽ സയന്റിഫിക് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിൽ ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് ഷി സെൻഗ്ലി.ചൈനയിലെ വവ്വാലുകളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മനുഷ്യരിൽ പുതിയ വൈറസിൽ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിലെ സാധ്യതയേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ നൂറോളം കൊറോണ വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരെ ബാധിക്കാനിടയുള്ളവ വളരെ കുറവാണ്.
ഹോങ്കോങ്ങിൽ ജാപ്പനീസ് ഹൗസ് ബാറ്റുകളിൽ ആദ്യം സ്ഥിരീകരിച്ച HKU5 കൊറോണ വൈറസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് HKU5-CoV-2. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർക്കൊപ്പമാണ് ഷി സെൻഗ്ലി പുതിയ വൈറസിന്മേൽ ഗവേഷണം നടത്തിയത്.കോവിഡ് 19-ന് കാരണമാകുന്ന SARS-CoV-2 വൈറസുകളേപ്പോലെ HKU5-CoV-2 വൈറസ് എളുപ്പത്തിൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കില്ലെന്നത് ആശ്വാസകരമാണെന്ന് ഗവേഷകർ പറയുന്നു.
അതേസമയം പുതിയ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മിനെസോട്ട സർവകലാശാലയിലെ സാംക്രമികരോഗ വിദഗ്ധനായ ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു. 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അത് മഹാമാരി സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.2019 ഡിസംബറിൽ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ പലഭാഗങ്ങളിലും രോഗവ്യാപനമുണ്ടാവുകയും ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രോഗികളുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ പലരാജ്യങ്ങളും ലോക്ക്ഡൗണിലേക്കും പോയി. 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം 7,087,718 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Kerala
‘കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം, സ്ക്രീനിങ് ഭയപ്പെടേണ്ട’, അവബോധത്തിന് അതിജീവിതരുടെ സംഗമം


തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.
കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്