കേളകം വ്യാപാരോത്സവം;മെഗാ നറുക്കെടുപ്പുകളുടെ വിശദവിവരം അറിയാം

കേളകം: യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ മെഗാ നറുക്കെടുപ്പും ഈസ്റ്റർ, വിഷു കൂട്ടായ്മയും ഇഫ്താർ സംഗമവും നടത്തി. ബെന്നി കോമ്പ്‌ളക്‌സിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ മെഗാ നറുക്കെടുപ്പ് നിർവഹിച്ചു.പേരാവൂർ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി റമദാൻ സന്ദേശം നല്കി.യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ചു.
ടൗൺ വാർഡ് മെമ്പർ സുനിത രാജു, ഫാദർ ജാസ്റ്റിൻ കുര്യാക്കോസ്, സൈജു ശർമ,കെ.എം.ബഷീർ,ടി.പി.ഷാജി, കെ.പി.മോഹനൻ, സജി ജോസഫ് ,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,സി.അബ്ദുൾ സലാം , സൈജു ഗുജറാത്തി എന്നിവർ സംസാരിച്ചു.
നറുക്കെടുപ്പ് റിസൾട്ട്
ഒന്നാം സമ്മാനം സ്‌കൂട്ടർ (4450)
രണ്ടാം സമ്മാനം റഫ്രിജറേറ്റർ (59488)
മൂന്നാം സമ്മാനം വാഷിങ്ങ് മെഷീൻ (38632)
നാലാം സമ്മാനം ടി.വി (38404)
പ്രോത്സാഹാന സമ്മാനം
69562, 75252, 73095, 41624, 65555, 44094, 95742, 10398, 65578, 11044.