ഒരു വഴിക്കുള്ള യാത്രയിൽ ഒന്നിൽ കൂടുതൽ ഫൈൻ വന്നാൽ, നിങ്ങൾ എത്രരൂപ അടക്കേണ്ടിവരും? അത് തീരുമാനിക്കുന്നത് ആരാണെന്ന് അറിയുമോ?

തിരുവനന്തപുരം: റോഡുകളിൽ എ.ഐ കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടില്ല.
ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തും. ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചത് കാമറയിൽ പതിഞ്ഞാൽ ഫോണിൽ 500 രൂപ പിഴ സന്ദേശം വരും. ഇത്തരത്തിൽ അഞ്ച് കാമറകളിൽ പതിഞ്ഞാൽ 2,500 രൂപ പോയിക്കിട്ടും.
മൊബൈൽ ഫോണിൽ സംസാരിച്ചാൽ 2000 രൂപ പിഴയാകും. അഞ്ച് കാമറകളിൽ പതിഞ്ഞാൽ 10000 രൂപ നൽകണം.കാമറയിൽ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കൺട്രോൾ റൂമിലാണ് ബാക്കി നടപടികൾ. പെറ്റി അംഗീകരിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്.
ഒരാൾക്ക് ഒരു പെറ്റി മതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം.വി.ഐ.പികൾക്ക് ബാധകമല്ലമുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവരുടെ വാഹനങ്ങളെ പിഴയിൽ നിന്നും ഒഴിവാക്കി. ഇത് കേന്ദ്രനിയമപ്രകാരമാണെന്നും എം.വി.ഡി വ്യക്തമാക്കി.
തുടക്കത്തിൽ പിഴ5 കുറ്റങ്ങൾക്ക്
1. ഇരു ചക്രവാഹനത്തിൽ ഹെൽമറ്റില്ലാത്ത യാത്ര
2. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗം
3. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ
4. സിഗ്നലിൽ റെഡ് ലൈറ്റ് മറികടക്കുക
5. ഇരുചക്രവാഹനത്തിൽ മൂന്നുപേർ”മുൻസീറ്റ് യാത്രക്കാരുടെ സീറ്റ് ബെൽറ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. ”-എസ്. ശ്രീജിത്ത്,ട്രാൻസ്പോർട്ട് കമ്മിഷണർ