ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫി രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്‌ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല.
കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്.സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി രാജേഷ് ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ചാനൽ ഷോകൾക്ക് വേണ്ടി അദ്ദേഹം രൂപകൽപ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു അദ്ദേഹമെന്ന് ഫെഫ്ക അനുസ്‌മരിച്ചു.
ബീന ആന്റണി, ടിനി ടോം, ദേവി ചന്ദന തുടങ്ങിയ താരങ്ങളും ആദരാഞ്ജലി അർപ്പിച്ചു.