Kerala
നിരത്തിലെ നിയമലംഘകരെ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ മിഴിതുറന്നു; ലൈസന്‍സും ഇന്നുമുതല്‍ സ്മാര്‍ട്ട്
തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോഡില്‍ ചീറിപ്പായുന്നവര്‍ക്ക് ഇന്നുമുതല്‍ പണി വീട്ടിലെത്തി തുടങ്ങും.
ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ക്യാമറകള്‍ ഇതിനോടകം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലുള്ള ദൃശ്യങ്ങള്‍ ഇതിനോടകം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഏപ്രില്‍ ഒന്ന് മുതലുള്ള നിയമലംഘനങ്ങള്‍ക്കാണോ അതോ ഇന്നുമുതലുള്ള നിയമലംഘനങ്ങള്‍ക്കാണോ പിഴ ഈടാക്കുന്നുതെന്നതില്‍ വ്യക്തയില്ല.
സംസ്ഥാനത്തുടനീളം 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത.
സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും.
കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകള്‍ സഹായമാകും. ചിത്രങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകള്‍ക്കുണ്ടെങ്കിലും ഒരു വര്‍ഷം സൂക്ഷിക്കാനാണ് നിലവില്‍ തീരുമാനം.
നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്.
അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും.
വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.
കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യമാറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
പിഴ
ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക- 250
തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍- 250
സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍- 500
അതിവേഗം (കാര്‍)- 1500
ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ പേര്‍ യാത്രചെയ്യുക- 2000
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍
ആദ്യപിഴ- 2000
തുടര്‍ന്ന്- 4000
അപകടകരമായ ഓവര്‍ ടേക്കിങ്ങ്
ആദ്യപിഴ- 2000
ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000
മൂന്ന് വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍- 5000 (ബ്ലുടൂത്ത് ഹെഡ്സെറ്റ്, ഇയര്‍പോഡ് നിയമവിരുദ്ധം)
മഞ്ഞവര മുറിച്ചുകടന്നാല്‍ (അപകടകരമായ ഡ്രൈവിങ്ങ്), ലെയ്ന്‍ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കല്‍- 2000
ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട്
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനൊപ്പം സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും ഇന്നുമുതല്‍ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകളാണ് നിലവില്‍ വരുന്നത്.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം രൂപകല്‍പ്പന ചെയ്ത ലൈസന്‍സ് കാര്‍ഡുകള്‍ നിരവധി തടസ്സങ്ങള്‍ അതിജീവിച്ചാണ് യാഥാര്‍ത്ഥ്യമാകുന്നത്.
സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.
Kerala
കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം
കൽപ്പറ്റ: മലയോര ഹൈവേ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 19) മുതൽ ജനുവരി 25 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.റോഡ് നവീകരണ പ്രവർത്തികൾ നൂതന സെൻസർ ഉപകരണങ്ങൾ, സ്ട്രിങ്‌സ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ ഗതാഗതം അനുവദിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഗതാഗതം നിരോധനം ഏർപ്പെടുത്തിയത്.
Kerala
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ.
Kerala
മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; കേരളത്തില്‍ കൃഷി ഓഫീസറാവാം
കേരള സര്‍ക്കാരിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ് സി) മുഖേനയാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ജനുവരി 29ന് മുന്‍പായി ഓണ്‍ലൈനിൽ അപേക്ഷ നല്‍കുക.
തസ്തിക & ഒഴിവ്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.
CATEGORY NO:506/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
20 വയസ് മുതല്‍ 37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.01.2004നും 02.01.1987നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബി.എസ്. സി അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം.
അപേക്ഷ
താല്‍പര്യമുള്ളവര്‍കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈനായി ജനുവരി 29 നകം അപേക്ഷിക്കുക.
www.keralapsc.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു