Connect with us

Kerala

വിദേശത്ത് പഠിക്കാന്‍ ഏതുരാജ്യം തിരഞ്ഞെടുക്കണം? തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ഏതാണ്?

Published

on

Share our post

ബ്ലോക്ക് ചെയിന്‍ ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിങ് പോലുള്ള നൂതന കോഴ്സുകള്‍ പഠിക്കാന്‍ ഏതുരാജ്യമാണ് ഏറ്റവും നല്ലത്? ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് എല്ലാ രാജ്യങ്ങളിലും തൊഴില്‍സാധ്യത ഒരുപോലെയാണോ?

ഓരോ കോഴ്സും ഏതുരാജ്യത്ത് പഠിച്ചാലാണ് മികച്ച കരിയര്‍ സ്വന്തമാക്കാനും ഭാവി സുരക്ഷിതമാക്കാനും സാധിക്കുന്നത്? ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരിക്കും.

വിദേശത്ത് പഠിക്കാന്‍പോകുന്നവര്‍ക്ക് പ്രയോജനകരമായ ഇത്തരം വിവരങ്ങള്‍ വിശദമായി മനസ്സിലാക്കാനായി മാതൃഭൂമി ഡോട്ട് കോം കൊച്ചിയില്‍ നടത്തുന്ന ‘ലെറ്റ്സ് ഗോ എബ്രോഡ്’ എക്‌സ്പോയില്‍ പങ്കെടുക്കാം.

ഏപ്രില്‍ 30 – ന് മറൈന്‍ ഡ്രൈവിലെ ടാജ് ഗെയ്റ്റ് വേയില്‍ നടക്കുന്ന എക്സ്പോ വിദേശപഠനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ നടക്കുന്ന എക്സ്പോയില്‍ പ്രവേശനം സൗജന്യമാണ്.

കാനഡ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ജര്‍മനി, അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പഠനാവസരങ്ങളെക്കുറിച്ചും, വിവിധ പഠനശാഖകളില്‍ മികച്ച തൊഴില്‍ സാധ്യതകളുടെ ഒട്ടനവധി കോഴ്സുകളെക്കുറിച്ചും എക്സ്പോയിലൂടെ മനസിലാക്കാം.

ഈ രാജ്യങ്ങളിലെ നിലവിലെ നയങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഏറ്റവും വിശ്വസ്വനീമായ വിവരങ്ങള്‍ അറിയാം.

ആഗ്രഹിക്കുന്ന കോഴ്സ് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യവും യൂണിവേഴ്സിറ്റിയും ഏത്, അവിടെ പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, വിസ പ്രോസസിംഗ്, സ്‌കോളര്‍ഷിപ്പ് തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കേരളത്തിലെ മുന്‍നിര വിദേശവിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ പ്രതിനിധികളോട് നേരിട്ട് ചോദിച്ചറിയാം.

വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകള്‍ പ്രോസസ് ചെയ്യാനുമുള്ള അവസരവും ലഭിക്കുന്നതാണ്. വിദേശവിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകളും എക്സ്പോയില്‍ ഉണ്ടായിരിക്കുന്നതാണ്.

യുണിമണി ടൈറ്റില്‍ സ്പോണ്‍സറായുള്ള ‘ലെറ്റ്സ് ഗോ എബ്രോഡ്’ എക്സ്പോയില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://mycontest.mathrubhumi.com/lets-go-abroad/ എന്ന ലിങ്കിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 97461 22746, 95673 45670 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


Share our post

Breaking News

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

Published

on

Share our post

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.


Share our post
Continue Reading

Kerala

യു.പി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

Published

on

Share our post

ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യു.പി.ഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ വരികയാണ്. മുൻപ് UPI സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്മെന്റുകൾ സ്ഥിരീകരിക്കുന്നതിനുമുള്ള സമയമാണിത്. എല്ലാ പേയ്മെന്റ് ആപ്പുകളും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ ഉടൻ നടപ്പിലാക്കും.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ കെ.ബി ഗണേഷ് കുമാര്‍

Published

on

Share our post

കെ.എസ്‌.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും. എസ്ബിഐയും കെ.എസ്‌.ആർ.ടി.സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ പൂർണ വൈകല്യം സംഭവിച്ചാല്‍ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കും. കെഎസ്‌ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂണ്‍ നാലു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാല്‍ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്‍ക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!