മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ 110 കെവി സബ്സ്റ്റേഷന്‍ തുറന്നു

മട്ടന്നൂര്‍: വെള്ളിയാംപറമ്പിലെ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച 110 കെ.വി സബ്സ്റ്റേഷന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കെ .കെ ശൈലജ എം.എൽ.എ അധ്യക്ഷയായി. ഡെപ്യൂട്ടി എൻജിനിയർ പി. പി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ .വി മിനി, നഗരസഭാ വൈസ് ചെയര്‍മാന്‍ ഒ. പ്രീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം വി. കെ സുരേഷ് ബാബു, പി. ശ്രീനാഥ്, എം. രതീഷ്, സി. ഷിജു, വി. എൻ മുഹമ്മദ്, പി. ഉഷ, പി .രാഘവൻ, സുരേഷ് മാവില, എ .സുധാകരൻ, കെ .ടി ജോസ്, ഇ. പി ഷംസുദീൻ, കെ. പി രമേശൻ, അച്യുതൻ അണിയേരി, രാജൻ പുതുക്കുടി, അനിൽ കുമാർ, പി. കെ നാരായണൻ, മുസ്തഫ ദാവാരി, വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.