മില്‍മ പാലിന് വര്‍ധിപ്പിച്ച തുക ഇന്നുമുതല്‍ പ്രാബല്യത്തില്‍
മില്‍മ പാലിന് വര്‍ധിപ്പിച്ച തുക ഇന്നുമുതല്‍ നിലവില്‍ വരും. മില്‍മ റിച്ച്, മില്‍മ സ്മാര്‍ട്ട് എന്നിവയ്ക്കാണ് വില വര്‍ധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.
പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. ഇതോടെ 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. അഞ്ചുമാസം മുന്‍പാണ് പാല്‍ ലിറ്ററിന് 6 രൂപ നിരക്കില്‍ വര്‍ധിച്ചത്.
അറിയിക്കാതെയുള്ള വിലവര്‍ധനവില്‍ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും അതൃപ്തിയുണ്ട്. നീക്കം സര്‍ക്കാര്‍ അറിഞ്ഞതല്ലെന്നും ഇത് പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം വില കൂട്ടുകയല്ല ഏകീകരിക്കുകയാണ് ചെയ്തതെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം.