Connect with us

Kerala

എസ്.ഐ.ചുരുക്കപ്പട്ടികയില്‍ 1519 പേര്‍;സെക്രട്ടേറിയറ്റ്/ പി.എസ്.സി അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 2,091

Published

on

Share our post

പോലീസ് എസ്.ഐ.യുടെ ആറ് ചുരുക്കപ്പട്ടികകളിലായി 1519 പേര്‍. ഇവര്‍ക്കുള്ള അഭിമുഖം മേയ് മൂന്നിനും ആരംഭിക്കും. സിവില്‍ പോലീസിനുള്ള മൂന്ന് കാറ്റഗറികളിലെ ചുരുക്കപ്പട്ടികയില്‍ 967 പേരാണുള്ളത്.

നേരിട്ട് നിയമനമുള്ള കാറ്റഗറിയില്‍ 845 പേരും കോണ്‍സ്റ്റാബുലറിയില്‍ 111 പേരും മിനിസ്റ്റീരിയലില്‍ 11 പേരും ഉള്‍പ്പെട്ടു.

ആംഡ് പോലീസിന്റെ രണ്ട് കാറ്റഗറികളിലായി 544 പേര്‍ ചുരുക്കപ്പട്ടികയിലുണ്ട്. നേരിട്ടുള്ള നിയമനത്തിന് 436 പേരും കോണ്‍സ്റ്റാബുലറിയില്‍ 108 പേരും ഉള്‍പ്പെട്ടു.

നാലാമത്തെ കാറ്റഗറി എസ്.സി.സി.സിയ്ക്കുള്ള എന്‍.സി. എ. വിജ്ഞാപനമാണ്. ഇതിന്റെ ചുരുക്കപ്പട്ടികയില്‍ ആകെ എട്ട് പേരാണുള്ളത്.

പ്രമാണ പരിശോധന പി.എസ്.സി. ആസ്ഥാന, മേഖലാ ഓഫീസുകളിലും അഭിമുഖം ആസ്ഥാന ഓഫീസിലുമാണ് നടത്തുന്നത്.

പട്ടികയിലുള്ളവര്‍ യോഗ്യത, ജനനത്തീയതി, തിരിച്ചറിയല്‍രേഖ, നോണ്‍ ക്രീമീലെയര്‍/ജാതി സര്‍ട്ടിഫിക്കറ്റ്, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തശേഷം അസല്‍ രേഖകള്‍ സഹിതമാണ് പരിശോധനയ്ക്ക് ഹാജരാകേണ്ടത്.

ഇതിനുള്ള വ്യക്തിഗത സന്ദേശം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും മൊബൈലിലും പി.എസ്.സി. അയച്ചിട്ടുണ്ട്.

അഭിമുഖത്തിനുള്ള അഡ്മിഷന്‍ ടിക്കറ്റ് ഏപ്രില്‍ 26 മുതല്‍ പ്രൊഫൈലില്‍ ലഭിക്കും. അഭിമുഖത്തിന് ഏഴ് ബോര്‍ഡുകളാണ് ആസ്ഥാന ഓഫീസില്‍ പി.എസ്.സി ഒരുക്കുന്നത്.

സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 2,091 പേര്‍

സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് അസിസ്റ്റന്റ്/ഓഡിറ്റര്‍ റാങ്ക്പട്ടികയില്‍ 2,091 പേര്‍. മുഖ്യപട്ടികയില്‍ 961 പേരും സംവരണവിഭാഗം ഉപപട്ടികയില്‍ 1,033 പേരും ഭിന്നശേഷിപ്പട്ടികയില്‍ 97 പേരും ഉള്‍പ്പെട്ടു.

രണ്ട് ഘട്ട പരീക്ഷയിലൂടെയാണ് ഇത്തവണത്തെ റാങ്ക്പട്ടിക തയ്യാറാക്കിയത്.
2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് പ്രാഥമികപരീക്ഷ നടത്തിയത്.

ഇതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 11,206 പേരുടെ അര്‍ഹതാപട്ടിക പ്രസിദ്ധീകരിച്ചു. ഇവര്‍ക്കുള്ള മുഖ്യപരീക്ഷ കഴിഞ്ഞ ഡിസംബര്‍ 21-ന് നടത്തി. രണ്ട് പരീക്ഷയും ഒ.എം.ആര്‍. രീതിയിലായിരുന്നു. ഏപ്രില്‍ 12-ന് റാങ്ക്പട്ടിക നിലവില്‍ വന്നു.

പുനഃപരിശോധന

അപേക്ഷകര്‍ക്ക് ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും പകര്‍പ്പിനും അപേക്ഷിക്കാം. പുനഃപരിശോധനയ്ക്ക് 85 രൂപയാണ് ഫീസ്. 0051-PSC-105 State PSC-99 Examination Fee എന്ന ട്രഷറി അക്കൗണ്ട് ഹെഡ്ഡില്‍ ഫീസടച്ച രസീത് സഹിതം നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷിക്കണം.

ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്ക് 335 രൂപയാണ് ഫീസ്. 0051-PSC-800-State PSC-99 Other Receipts എന്ന ട്രഷറി അക്കൗണ്ട് ഹെഡ്ഡിലാണ് ഫീസടയ്‌ക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15 ആണ്. വിലാസം The Deputy Secretary (Examinations)-2, Kerala Public Service Commission, Pattom P.O., Thiruvananthapuram-695 004.


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!