Local News
യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ പേരാവൂർ യൂണിറ്റ് സമൂഹ ഇഫ്താർ സംഗമം നടത്തി.കാർമൽ സെൻററിൽ നടന്ന സംഗമം പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. പേരാവൂർ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി വയനാട് റമദാൻ പ്രഭാഷണം നടത്തി.
പേരാവൂർ പഞ്ചായത്തംഗങ്ങളായ റജീന സിറാജ്, എം.ഷൈലജ, യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ് ചാലാറത്ത്, ബിജെപി സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ്, മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സിറാജ് പൂക്കോത്ത്, വെള്ളർവള്ളി ക്ഷേത്ര തന്ത്രി സുനിൽ നമ്പൂതിരി,വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി സുനിത്ത് ഫിലിപ്പ്, വ്യാപാരി വ്യവസായി സമിതി പേരാവൂർ എരിയാ പ്രസിഡൻറ് അഷറഫ് ചെവിടിക്കുന്ന്,ചുമട്ടു തൊഴിലാളി യൂണിയൻ ട്രഷറർ എൻ.രാജേഷ്, യു.എം.സി സെക്രട്ടറി ബേബി പാറക്കൽ എന്നിവർ സംസാരിച്ചു.
സുഫൈർ ഫാമിലി, എം.രജീഷ് ,നാസർ ബറാക്ക, ജിജു സെബാസ്റ്റ്യൻ, പ്രവീൺ കാറാട്ട്, നവാസ് ഇന്ത്യൻ ഇലക്ട്രിക്കൽസ്, വിനോദ് റോണക്സ്, ഷമീർ ലസിടൈം,ടി. മനീഷ്, വി.കെ.രാധാകൃഷ്ണൻ, റഫീഖ് ഗ്ലാസ് പാലസ്, മധു നന്ത്യത്ത്, മുഹമ്മദ് കാട്ടുമാടം, രാജേഷ് പനയട,ഒ.ജെ.ബെന്നി, സി. രാമചന്ദ്രൻ, സൈമൺ മേച്ചേരി തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നല്കി.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
PERAVOOR
എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.
PERAVOOR
അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്