Connect with us

Local News

പേരാവൂരിൽ മൊബൈൽ പാർക്ക് നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ: ഇരിട്ടി റോഡിൽ തീപ്പിടിച്ച് കത്തിനശിച്ച മൊബൈൽ പാർക്ക് ഷോറൂം നവീകരിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സെക്രട്ടറി ബേബി പാറക്കൽ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.ആർ.ഷനോജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.വി.കെ.രാധാകൃഷ്ണൻ, അഷറഫ് ചെവിടിക്കുന്ന്, സൈമൺ മേച്ചേരി, എം.പി.ആർ.എ.കെ ഭാരവാഹി അബ്ദുൾ റസാഖ് സ്‌പെക്ട്ര, മൊബൈൽ പാർക്ക് ഉടമ അബ്ദുൾ ലത്തീഫ്, കോയക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.


Share our post

PERAVOOR

ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു

Published

on

Share our post

പേരാവൂർ : കണ്ണൂർ റൂറൽ ജില്ല പോലീസിൻ്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു.പേരാവൂർ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൾ ഐ.പി.എസ് ഉദ്ഘാടനം നടത്തി. പേരാവൂർ ഡി.വൈ എസ്.പി. കെ. വി. പ്രമോദൻ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ, പേരാവൂർ എസ്.എച്ച് ഒ പി.ബി സജീവ്, പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

Published

on

Share our post

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!