Connect with us

Local News

തലശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ; ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പമെന്ന് പ്രതികരണം

Published

on

Share our post

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5.30യോടെ അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്.

ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വാതന്ത്ര്യ കാലം മുതൽ ഇന്ന് വരെ കോൺഗ്രസിനെ കൈവിട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല.

കേരളത്തിലെ വൈദിക സമൂഹത്തോട് ഒരു അവിശ്വാസവും കോൺഗ്രസിനില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും നേരിടുന്ന അനുഭവങ്ങൾ അവർക്ക് നന്നായി അറിയാമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംതൃപ്തിയുണ്ട്. ചർച്ച ആശാവഹമായിരുന്നു. കോൺഗ്രസിനെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു കാലമുണ്ടാകില്ല. ബി.ജെ.പിയുടെ നീക്കത്തിൽ ആശങ്കയില്ല. ബി.ജെ.പി നേതാക്കളുടെ സന്ദർശനം കൊണ്ട് ഒരു ചുക്കും കിട്ടാനില്ല. വന്നത് പോലെ അവർ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ രാഷ്ട്രീയാധികാര സമിതി ഈ മാസം 20ന് ചേരാനിരിക്കെയാണ് ബിഷപ്പ് ഹൗസ് സന്ദർശനത്തിന്റെ തുടക്കം കെ.പി.സി.സി അധ്യക്ഷന്റെ നാട്ടിൽ നിന്ന് ആരംഭിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ബിഷപ്പുമാരെയും കോൺഗ്രസ് സംസ്ഥാന നേതൃത്വം സന്ദർശിക്കുമെന്നാണ് വിവരം.

കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കോൺഗ്രസ് നേതാക്കൾ കാണണമെന്നും അത് തിണ്ണ നിരങ്ങലായി കാണേണ്ടതില്ലെന്നും കെ. മുരളീധരൻ എം.പി പരസ്യമായി പറഞ്ഞിരുന്നു.


Share our post

IRITTY

കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

Published

on

Share our post

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂരിൽ നെൽവയൽ നികത്തൽ വ്യാപകം; പാടശേഖരത്തിലുൾപ്പെട്ട വയലും മണ്ണിട്ട് നികത്തുന്നു

Published

on

Share our post

പേരാവൂർ : പഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി വില്ലേജുകളിൽ നെൽവയൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. 2008-ലെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ കാറ്റിൽപ്പറത്തിയാണ് ഏക്കർകണക്കിന് കൃഷിഭൂമി പട്ടാപ്പകൽ മണ്ണിട്ടുനികത്തുന്നത്. മണത്തണ വില്ലേജിലെ പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിലും വെള്ളർവള്ളി വില്ലേജിലെ തൊണ്ടിയിൽ, കല്ലടി, തിരുവോണപ്പുറം പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.

റോഡരികുകളിൽ കൊണ്ടിടുന്ന മണ്ണ് പിന്നീട് വയലുകളിലേക്ക് നീക്കിയാണ് ഘട്ടം ഘട്ടമായി കൃഷിഭൂമി നികത്തുന്നത്. കല്ലടി വാർഡിൽ പാടശേഖരത്തിലുൾപ്പെട്ട ഭൂമിയിലും വിവിധയിടങ്ങിലായി മണ്ണിട്ട നിലയിലാണ്. അവധി ദിവസങ്ങളിലാണ്ടിപ്പർ ലോറിയിൽ മണ്ണെത്തിക്കുന്നത്.സംരക്ഷിത നെൽവയൽ ഡാറ്റാബാങ്കിലുൾപ്പെട്ടതാണ് കല്ലടിയിലെ 31/1 റി.സർവേയിൽ ഉൾപ്പെട്ട ഈ വയലുകൾ. ഇവ ഭാഗികമായി ഇപ്പോൾ നികത്തിക്കഴിഞ്ഞു. മുരിങ്ങോടിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സമീപത്തെ വയലുകളിൽ മണ്ണ് സംഭരിച്ചത്. ഇവ പിന്നീട് നീക്കം ചെയ്യാതെ പൂർണ്ണമായും മണ്ണിട്ട് നികത്തുകയായിരുന്നു. പേരാവൂർ പഞ്ചായത്തോ കൃഷിവകുപ്പോ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

നെൽവയലുകൾ അപ്രത്യക്ഷമാവുന്നു

2008-ൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ഡാറ്റാ ബാങ്കിലുൾപ്പെട്ട നിരവധി വയലുകളാണ് പേരാവൂർ മേഖലയിൽ മാത്രം നികത്തിയത്. നികത്തിയ വയലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ പേരാവൂർ കൃഷിഭവനിൽ നല്കിയ വിവരാവകാശ അപേക്ഷക്ക് അപൂർണമായ മറുപടിയാണ് ലഭിച്ചതും. കല്ലടി പാടശേഖരത്തിലെ വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ മണത്തണ വില്ലേജ് കമ്മറ്റി റവന്യു, കൃഷി അധികൃതർക്ക് മുൻപ് പരാതി നൽകുകയും അധികൃതരെത്തി മണ്ണിടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇട്ട മണ്ണ് എടുത്തുമാറ്റി കൃഷി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിരുന്നില്ല. സമാനമായാണ് മുരിങ്ങോടിയിലും സംഭവിച്ചത്. വയലുകളിൽ ഇട്ട മണ്ണ് എടുത്തുമാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും വീണ്ടും വയലുകൾ നികത്താൻ ഉടമകൾക്ക് പ്രചോദനമാവുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ നോക്കിയാണ് നിയമലംഘനം നടത്തുന്നത്. കൃഷി ഓഫീസർ കൺവീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണ സമിതിയുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

നടപടിക്ക് നിർദ്ദേശം

നെൽ വയലുകൾ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വെള്ളർവള്ളി വില്ലേജ് ഓഫീസർ എൻ.രാജീവൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വയൽ നികത്തുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പേരാവൂർ കൃഷി ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.


Share our post
Continue Reading

MATTANNOOR

അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ്‌ ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!