മീൻമുട്ടി പുഴയും വരണ്ടുണങ്ങി; കാടിറങ്ങി വന്യജീവികൾ

കേളകം: കുടക് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ആറളം വനാന്തരത്തിലെ മീൻമുട്ടി പുഴയും ചൂട് കനത്തതോടെ വരണ്ടുണങ്ങി.
പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെ ആകർഷക ബിന്ദുവായ മീൻമുട്ടി വെള്ളച്ചാട്ടം നിലവിൽ മെലിഞ്ഞ് ജലരേഖയായി.
വന മേഖലയിലും ചൂടു കനത്ത് വരൾച്ച രൂക്ഷമായതോടെയാണ് വനമേഖലകളിലെ ജലസ്രോതസ്സുകളും വരണ്ടത്.