ഹൃദ്വികയെ കരള്‍പോലെ കാക്കാന്‍ നാട് കൈകോര്‍ക്കുന്നു; ചികിത്സയ്ക്കുവേണം 50 ലക്ഷം

വില്യാപ്പള്ളി: കരള്‍രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴു മാസം മാത്രം പ്രായമുള്ള ഹൃദ്വികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വില്യാപ്പള്ളിയും സമീപപ്രദേശങ്ങളും കൈകോര്‍ക്കുന്നു.
വില്യാപ്പള്ളി യു.പി. സ്‌കൂളിനടുത്തുള്ള മഠത്തും താഴക്കുനി സുജിത്തിന്റെയും സര്‍ഗയുടെയും മകളാണ് ഹൃദ്വിക. ജന്മനായുള്ള രോഗത്താല്‍ കരളിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കരള്‍മാറ്റിവെക്കല്‍ മാത്രമാണ് പോംവഴി.
നിലവില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലും മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ. തുടര്‍ചികിത്സയ്ക്ക് 50 ലക്ഷം രൂപയെങ്കിലും വേണം. ധനശേഖരണത്തിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനംതുടങ്ങി.
വി.കെ. സുബൈര്‍ (ചെയര്‍), അടുവാട്ടില്‍ ബാലന്‍ (കണ്‍), ബാബു പാറേമ്മല്‍ (ഖജാ) എന്നിവരാണ് ഭാരവാഹികള്‍. കനറാ ബാങ്ക് വില്യാപ്പള്ളി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍- എസ്.ബി. 110111714953. ബാങ്ക് ഐ.എഫ്എസ്.സി കോഡ്- CNRB0000748.