India
വനിതാതാരങ്ങള്‍ക്ക് മിനിമം വേതനം, ചരിത്ര പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ന്യൂഡല്‍ഹി: ചരിത്രപ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.
പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക.
‘ ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീര്‍ച്ചയായും ഇ്ത്യന്‍ ഫുട്‌ബോളിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാതാരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്‌ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കും’- ചൗബെ പറഞ്ഞു.
വനിതാ ഫുട്‌ബോള്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതൊടൊപ്പം മറ്റൊരു സുപ്രധാന തീരുമാനവും ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സംസ്ഥാന ലീഗുകളില്‍ നിന്നും ഐ ലീഗ് രണ്ടാം ഡിവിഷനില്‍ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. വരുന്ന രണ്ട് വര്‍ഷത്തേക്കാണ് ഈ നടപടിയുണ്ടാകുക. അതുകൊണ്ടുതന്നെ വരുന്ന രണ്ട് വര്‍ഷം ഇത്തരം ടീമുകള്‍ക്ക് വിദേശ താരങ്ങളെ കളിപ്പിക്കാനാകില്ല.
India
വോട്ടർ-ആധാർ ബന്ധിപ്പിക്കൽ; വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി: വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും നിർദേശിച്ചു. നിലവിൽ 66 കോടി വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്. 98 കോടി പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടപടികൾ വീണ്ടും വേഗത്തിലാക്കുന്നത്. ആധാറും വോട്ടർഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഭരണഘടനയുടെ 326–-ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് നടത്തേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി.
India
എം.പിമാരുടെ ശമ്പളം കൂട്ടി: ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധന


ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിക്കുന്നതാണ് ഉത്തരവ്‍. എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷമായും ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായി പരിഷ്കരിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
India
ഏപ്രിൽ മുതൽ കാറുകളുടെ വില വർധിക്കും


ന്യൂഡൽഹി: ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ് വില വർധനവെന്ന് കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും നാല് ശതമാനം വരെയാണ് മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർധന കണക്കിലെടുത്ത് ഏപ്രിൽ മുതൽ കാറുകളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ടാറ്റ മോട്ടോഴ്‌സും ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന ശ്രേണിയുടെ വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. കിയ ഇന്ത്യ, ഹോണ്ട കാർസ് ഇന്ത്യ, റെനോ ഇന്ത്യ, ബിഎംഡബ്ല്യു എന്നിവയും അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കാർ നിർമാതാക്കൾ സാധാരണയായി രണ്ട് തവണ വിലവർധിപ്പിക്കാറുണ്ടെന്ന് ഡെലോയിറ്റ് പാർട്ട്ണറും ഓട്ടോമോട്ടീവ് മേഖലയിലെ മുൻനിരക്കാരനുമായ രജത് മഹാജൻ പറഞ്ഞു. ഒന്ന് കലണ്ടർ വർഷത്തിന്റെ തുടക്കത്തിലും മറ്റൊന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് ഏകദേശം 3 ശതമാനം വില വർധിച്ചു. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഉയർന്ന വിഭാഗങ്ങളെ ബാധിക്കുന്നു. കൂടാതെ നിർമാണ ചെലവുകളിൽ നേരിട്ടും അല്ലാതെയും സ്വാധീനം ചെലുത്തുന്നുമുണ്ട്. വില കുറഞ്ഞ വാഹനങ്ങൾക്കുള്ള ആവശ്യം, പ്രത്യേകിച്ച് ആദ്യമായി വാഹനം വാങ്ങുന്നവരിൽ നിന്നും ഗ്രാമീണ ഉപഭോക്താക്കളിൽ നിന്നും കുറഞ്ഞതാണ് വില വർധനവിനുള്ള മറ്റൊരു കാരണം. പ്രീമിയം സെഗ്‌മെന്റുകളിൽ ലാഭവിഹിതം വളരെ കൂടുതലാണ്. കാറുകളിൽ ഫീച്ചറുകൾ കൂടുന്നതും വില വർധനവിന് കാരണമാണെന്നും മഹാജൻ വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്