Kannur
മയ്യിൽ ബമ്മാണാച്ചേരിയിൽ സ്ഫോടക വസ്തു കണ്ടെത്തി

സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ വീടിൻ്റെ പിന്നിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്.
മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി സ്ഫോടക വസ്തു കസ്റ്റഡിയിൽ എടുത്തു.
സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ .പി.എസ്, ഫോറൻസിക്ക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Kannur
കെ.എസ്.ആർ.ടി.സി ഗവി യാത്ര 15 ന്

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല് ഗവി യാത്ര നടത്തുന്നു. മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില് നിന്നും പുറപ്പെട്ട് ഗവി, പരുന്തന്പാറ, കുമളി, കമ്പം, രാമക്കല് മേട് എന്നിവ സന്ദര്ശിച്ച്18 ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജില് ഉള്പ്പെടുന്നു. കെഎസ്ആര്ടിസി പ്രൊഫഷണല് ഗൈഡുമാരുടെ സേവനം യാത്രയിലുടനീളം ലഭിക്കും. ബുക്കിങ്ങിനും അന്വേഷണങ്ങള്ക്കും 9497007857, 9895859721 നമ്പറുകളില് ബന്ധപ്പെടാം.
Kannur
മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര് ട്രെയിനിങ്ങ്

ബിസില് ട്രെയിനിംഗ് ഡിവിഷന്റെ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്ഷ പ്രീ പ്രൈമറി (പ്ലസ് ടു), ആറുമാസ നഴ്സറി ടീച്ചര് ട്രെയിനിങ്ങ് (എസ്എസ്എല്സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്: 7994449314.
Kannur
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്.എസ്.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.
sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.
കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in
വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്