Kerala
വന്ദേഭാരത് കേരളത്തിൽ ഓടുന്നത് മറ്റു തീവണ്ടികളുടെ വേഗത്തിൽ; വേഗം മണിക്കൂറിൽ 80 കിലോമീറ്റർ

കൊച്ചി: വന്ദേഭാരത് കേരളത്തിൽ ഓടുക മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലെന്ന് ലോക്കോ പൈലറ്റ് എൻ സുബ്രഹ്മണ്യൻ. ഇവിടെ മറ്റ് ട്രെയിനുകളുടെ വേഗം തന്നെയാകും വന്ദേഭാരതിനും.
ഷൊർണൂർ മുതൽ കൊച്ചി വരെ സഞ്ചരിച്ചത് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണെന്നും മാധ്യമപ്രവർത്തകരോട് ലോക്കോപൈലറ്റ് പ്രതികരിച്ചു.
സംസ്ഥാനത്ത് സർവീസ് നടത്താൻ പോകുന്ന വന്ദേഭാരത് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.
ഏപ്രിൽ എട്ട് മുതൽ ഈ ട്രെയിൻ കോയമ്പത്തൂർ– മദ്രാസ് സർവീസ് നടത്തുന്നു. അവിടെ കൂടുതൽ വേഗമുണ്ട്. ജോലാർപേട്ട്– മദ്രാസ് സ്റ്റേഷനുകൾക്കിടയിൽ ഓടുന്നത് 130 കിലോമീറ്റർ വേഗത്തിലാണെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
Kerala
മദ്യലഹരിയിൽ പിടിച്ചു തള്ളി: കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു


തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ വന്നവരായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Kerala
ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37ഡിഗ്രി വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി.രാജു അന്തരിച്ചു


സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ പി. രാജു അന്തരിച്ചു. അര്‍ബുദബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പി രാജു മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്