30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി; ദീര്‍ഘദൂര യാത്രക്കാരെ ആകര്‍ഷിക്കുക ലക്ഷ്യം

തിരുവനന്തപുരം: ടേക്ക് ഓവര്‍ റൂട്ടുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്.
140 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള റൂട്ടുകളില്‍ പുതിയതായി തുടങ്ങിയ ടേക്ക് ഓവര്‍ ബസുകള്‍ക്കാണ് ഇത് ബാധകമാകുക.
അനധികൃത സ്വകാര്യ ബസ് സര്‍വീസുകളെ നേരിടാനാണ് കെ.എസ്.ആർ.ടി.സിനിരക്കിളവ് പ്രഖ്യാപിച്ചത്. നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ, ദീര്‍ഘദൂര യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടല്‍.
കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസിന് തടയിടാനും ഇതുവഴി സാധിക്കുമെന്നും കെഎസ്ആര്‍ടിസി വിലയിരുത്തുന്നു.
നിലവില്‍ ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ അനധികൃത സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം.