Connect with us

Kannur

ഡോ. ​ഗോ​പ​കു​മാ​റി​ന്റെ വ്ര​ത​ത്തി​ന് ര​ണ്ടു പ​തി​റ്റാ​ണ്ട്

Published

on

Share our post

പ​യ്യ​ന്നൂ​ർ: ചാ​ന്ദ്ര​വ​ർ​ഷ​ത്തി​ന​നു​സ​രി​ച്ച് റ​മ​ദാ​ൻ മാ​സം എ​ല്ലാ മ​ല​യാ​ള​മാ​സ​ങ്ങ​ൾ​ക്കും പു​ണ്യം ന​ൽ​കി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​ങ്ങ​നെ ഓ​ണ​ക്കാ​ല​വും മ​ണ്ഡ​ല​കാ​ല​വു​മൊ​ക്കെ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്നു. ഇ​ക്കു​റി വി​ഷു​ക്കാ​ല​ത്താ​ണ് റ​മ​ദാ​ൻ എ​ത്തി​യ​ത്.

ഒ​രു മ​ണ്ഡ​ല​കാ​ല​ത്താ​ണ് ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ന് സ​മീ​പ​ത്തെ മ​സ്ജി​ദി​ലേ​ക്ക് കോ​ള​ജ് അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ഡോ. ​എ​സ്. ഗോ​പ​കു​മാ​ർ നോ​മ്പു​മു​റി​ക്കാ​ൻ ക​ട​ന്നു​ചെ​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ൻ മു​ദ്ര ധ​രി​ച്ച സ​ന്ദ​ർ​ഭ​ത്തി​ലാ​യി​രു​ന്നു പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ത്തി​യ​ത്. മു​ദ്ര​യ​ണി​ഞ്ഞ സ്വാ​മി ഇ​ഫ്താ​റി​നെ​ത്തി​യ​പ്പോ​ൾ പ​ള്ളി ക​മ്മി​റ്റി പ്ര​ത്യേ​ക സ്ഥ​ല​മൊ​രു​ക്കി സ​ന്തോ​ഷ​പൂ​ർ​വം വ​ര​വേ​റ്റു. വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വ​വും പാ​ത്ര​ങ്ങ​ളും വ​രെ മാ​റ്റി​വെ​ച്ചു.

ആ ​നോ​മ്പു​കാ​ലം മു​ഴു​വ​ൻ ആ ​പ​രി​ഗ​ണ​ന​കി​ട്ടി. ഇ​ത്ത​രം ആ​തി​ഥ്യ​മ​ര്യാ​ദ​ക​ൾ ഒ​രി​ക്ക​ലും മ​ന​സ്സി​ൽ​നി​ന്ന് മാ​യി​ല്ലെ​ന്ന് ഡോ​ക്ട​ർ. ആ ​നോ​മ്പ് ഈ ​വി​ഷു​ക്കാ​ല​ത്തും മാ​റ്റ​മി​ല്ലാ​തെ അ​നു​ഷ്ഠി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​കൂ​ടി​യാ​യ ഡോ​ക്ട​ർ.

2002ലാ​ണ് തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യാ​യ ഡോ. ​ഗോ​പ​കു​മാ​ർ ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​യെ​ത്തു​ന്ന​ത്. 2003ലെ ​റ​മ​ദാ​നി​ൽ ക്ലാ​സി​ലെ നി​ര​വ​ധി മു​സ് ലിം ​വി​ദ്യാ​ർ​ഥി​ക​ൾ വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് അ​വ​രോ​ട് ഐ​ക്യ​പ്പെ​ട്ട് നോ​മ്പെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ഗ്​​രി​ബി​ന് അ​വ​രോ​ടൊ​പ്പം പ​ള്ളി​യി​ൽ പോ​യി നോ​മ്പു​തു​റ​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്ഥി​ര​മാ​യി ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് റ​മ​ദാ​ൻ വ​ന്നെ​ത്തി​യ​തും മു​ദ്ര ധ​രി​ച്ചു ത​ന്നെ വ്ര​തം തു​ട​ർ​ന്ന​തും. 2003ൽ ​തു​ട​ങ്ങി​യ വ്ര​ത​മെ​ടു​ക്ക​ൽ 2023ലെ ​വി​ഷു​ക്കാ​ല​ത്തും നി​ർ​ത്താ​തെ തു​ട​രു​ന്നു. ആ​രും പ​റ​ഞ്ഞി​ട്ട​ല്ല. നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് നോ​മ്പെ​ടു​ക്കാ​നു​ള്ള ധൈ​ര്യം ന​ൽ​കി​യ​ത്.

പ​ല ദി​വ​സ​ങ്ങ​ളി​ലും വീ​ട്ടി​ൽ ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത് 75 പി​ന്നി​ട്ട പി​താ​വ് ശ്രീ​ക​ണ്ഠ​ൻ നാ​യ​രാ​യി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഗോ​പ​കു​മാ​ർ എ​ന്ന പേ​രു​കാ​ര​ൻ റ​മ​ദാ​ൻ വ്ര​ത​മെ​ടു​ക്കു​ന്ന​ത് പ​ല​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

25 വ​ർ​ഷം മ​ല ച​വി​ട്ടി​യ ഗു​രു​സ്വാ​മി​യാ​ണ് ഡോ​ക്ട​ർ. ഇ​തി​ൽ പ​ല​വ​ർ​ഷ​ങ്ങ​ളി​ലും നോ​മ്പെ​ടു​ത്താ​ണ് മ​ല ക​യ​റി​യ​ത്. വെ​ള്ളം​വ​രെ ഉ​പേ​ക്ഷി​ച്ച് മ​ല ക​യ​റി​യ​പ്പോ​ഴു​ണ്ടാ​യ പോ​സി​റ്റിവ് ഇ​ന്ധ​നം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​ത്. ഗു​രു​സ്വാ​മി​യാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും മ​റ്റു​ള്ള​വ​രെ കൂ​ടി മ​ല​ക​യ​റാ​ൻ സ​ഹാ​യി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

വ്ര​തം ദ​ഹ​ന വ്യ​വ​സ്ഥ​യെ പോ​സി​റ്റി​വാ​യി ക്ര​മ​പ്പെ​ടു​ത്തു​ന്നു. ആ​ഹാ​ര നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു. ആ​മാ​ശ​യ​മാ​ണ് രോ​ഗ​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​മെ​ന്നാ​ണ് ആ​യു​ർ​വേ​ദം. വി​ശു​ദ്ധ ഖു​ർ​ആ​ൻ വ്ര​ത​മ​നു​ഷ്ഠി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ലൂ​ടെ പ​റ​ഞ്ഞ​തും മ​റ്റൊ​ന്ന​ല്ല. ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.


Share our post

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Trending

error: Content is protected !!