മയക്കു മരുന്നടങ്ങിയ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

കണ്ണൂർ: പുല്ലൂപ്പിക്കടവിൽ കാറിൽ മയക്കുമരുന്നും കഞ്ചാവും കടത്തുന്നതനിടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതി പിടിയിൽ.
ചാവശേരി 19ാം മൈൽ സ്വദേശി ടി.എൻ. അഷ്കറിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കഴിഞ്ഞ മുപ്പതിനാണ് 4.907 കിലോ ഗ്രാം കഞ്ചാവും 1.025 കിലോ ഗ്രാം ഹഷീഷ് ഓയിലും 5.02 ഗ്രാം എം.ഡി.എം.എയും കാറിൽ കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്.