പേരാവൂർ തെരു വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

പേരാവൂർ: തെരു വൈരീഘാതക ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ഏപ്രിൽ 24,25,26 (തിങ്കൾ,ചൊവ്വ,ബുധൻ) തീയതികളിൽ നടക്കും.
തിങ്കളാഴ്ച രാവിലെ ആറിന് ഗണപതിഹവനം,വൈകിട്ട് ആറിന് കലവറനിറക്കൽ ഘോഷയാത്ര,ഒൻപത് മണി മുതൽ അമ്മമാരുടെ വിവിധ കലാപരിപാടികൾ.
ചൊവ്വാഴ്ച വൈകിട്ട് 7.30 മുതൽ പ്രാദേശിക പരിപാടികൾ.ബുധനാഴ്ച വൈകിട്ട് ഏഴ് മുതൽ തായമ്പക,8.30ന്ഈടും കൂറ് നൃത്തം,9.30ന് കളം പ്രദക്ഷിണം,കളം പാട്ട്.