Connect with us

Kannur

മാവേലി എക്‌സ്പ്രസില്‍ യുവതിയുടെ വായപൊത്തിപ്പിടിച്ച് മാല പൊട്ടിച്ചു; സംഭവം പുലര്‍ച്ചെ രണ്ടുമണിക്ക്‌

Published

on

Share our post

കണ്ണൂർ: തീവണ്ടിയിൽ തീവെച്ച സംഭവത്തിനുശേഷം സുരക്ഷ കൂട്ടിയെന്ന് പറയുമ്പോഴും അക്രമം തുടരുന്നു. മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വിദ്യാർഥിനിയായ യുവതിയെ രണ്ടുപേർ ആക്രമിച്ചു.

ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ പഴയങ്ങാടി മണ്ടൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. പുലർച്ചെ 5.40-ന് പഴയങ്ങാടിയിൽ ഇറങ്ങുംവരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു.

ബന്ധപ്പെട്ടവരെ അറിയിക്കാൻ മകളോട് ഫോണിൽ പറഞ്ഞതായി ഇവരുടെ രക്ഷിതാവ്‌ ‘മാതൃഭൂമി’യോട് പറഞ്ഞു. ഒരാൾപോലും വരാത്തതിനാൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.

എസ് 8 കോച്ചിലെ 54-ാം ബർത്തായിരുന്നു യുവതിയുടേത്. വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഷൊർണൂരാണെന്ന് സംശയിക്കുന്നു. ശൗചാലയത്തിൽ പോയിവരുമ്പോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തിയത്. ശ്വാസം മുട്ടി.

ഇതിനിടയിൽ കഴുത്തിലെ മാല പൊട്ടിച്ചു. മൽപ്പിടിത്തത്തിൽ ലോക്കറ്റ് കൊണ്ട് കഴുത്തിൽ മുറിഞ്ഞു. മാലയുടെ ബാക്കി കഷണവുമായി രണ്ടുപേർ ഇറങ്ങിയോടി.

ശൗചാലയത്തിൽ അതിനുമുൻപ്‌ പോകുമ്പോഴും അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ സമയത്തൊന്നും പോലീസോ റെയിൽവേ സുരക്ഷാസേനയോ അതിലൂടെ വന്നിട്ടില്ല. സംഭവത്തിനുശേഷം ഭയന്നുവിറച്ച് പിന്നീട് ഉറങ്ങിയില്ല.

ആരോടും പറഞ്ഞില്ല. പേടി മാറ്റാൻ അച്ഛനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. പഴയങ്ങാടിയിൽ വണ്ടിയിറങ്ങിയ ശേഷമാണ് പരാതി നൽകിയത്.


Share our post

Kannur

ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ

Published

on

Share our post

കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.


Share our post
Continue Reading

Kannur

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം

Published

on

Share our post

പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ താഴെ ചമ്പാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം. എൽ.ഡി.എഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആണ് പരാജയപ്പെടുത്തിയത്.


Share our post
Continue Reading

Kannur

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

Published

on

Share our post

കണ്ണൂർ: 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് ഏപ്രില്‍ 30 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.


Share our post
Continue Reading

Trending

error: Content is protected !!