കോട്ടയത്ത് യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍; യു.കെ.യില്‍നിന്ന് നാട്ടിലെത്തിയത് 15 ദിവസം മുന്‍പ്

കോട്ടയം: കുടമാളൂരില്‍ യുവതിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടമാളൂര്‍ ‘മഞ്ജുഷ’യില്‍ റിട്ട. തഹസില്‍ദാര്‍ ഇ.കെ മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹന്‍ ( 25 ) ആണ് മരിച്ചത്.
യു.കെ.യിലായിരുന്ന മഹിമയും ഭര്‍ത്താവ് അനന്തു ശങ്കറും 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. 2022 ജനുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂര്‍ പുത്തന്‍ പറമ്പില്‍ കുടുംബാംഗമാണ് അനന്തു. സഹോദരന്‍ മഹേഷ് മോഹന്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)