Kerala
ആന്‍ഡ്രോയിഡ് 14 ആദ്യ പബ്ലിക്ക് ബീറ്റ അവതരിപ്പിച്ച് ഗൂഗിള്‍; ഫീച്ചറുകള്‍

ഒടുവില്‍ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് 14 ഓഎസിന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. രണ്ട് ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പുകള്‍ പുറത്തിറക്കിയതിന് ശേഷമാണ് പബ്ലിക് ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇതുവഴി സാധാരണ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 14 ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ അവസരം ലഭിക്കും.
രണ്ട് മാസത്തേക്കാണ് ആന്‍ഡ്രോയിഡിന്റെ ബീറ്റാ പരീക്ഷണ ഘട്ടം. ജൂണ്‍ ജൂലായ് മാസങ്ങളാവുന്നതോടെ ഓഎസിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
പിക്‌സല്‍ 4എ, പിക്‌സല്‍ 4എ, പിക്‌സല്‍ 5, പിക്‌സല്‍ 6എ, പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ, പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നീ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ബീറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
പിക്‌സല്‍ ഫോണുകളില്ലാത്തവര്‍ക്ക് ആന്‍ഡ്രോയിഡ് എമുലേറ്ററിന്റെ സഹായത്തോടെ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബ് ലെറ്റുകളിലും ആന്‍ഡ്രോയിഡ് 14 ഉപയോഗിച്ച് നോക്കാം.
മെച്ചപ്പെട്ട സിസ്റ്റം യൂസര്‍ ഇന്റര്‍ഫെയ്‌സ്, പുതിയ ബാക്ക് ആരോ, മെച്ചപ്പെട്ട സിസ്റ്റം ഷെയര്‍ഷീറ്റ്, മെച്ചപ്പെട്ട ഗ്രാഫിക്‌സ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 14 ല്‍ അവതരിപ്പിച്ചിട്ടുള്ളത്. മെച്ചപ്പെട്ട പ്രൈവസി സെറ്റിങ്‌സും, കൂടുതല്‍ പേഴ്‌സണലൈസേഷന്‍ ഫീച്ചറുകളും ഇതിലുണ്ട്.
വരുന്ന ബീറ്റാ അപ്‌ഡേറ്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചേക്കും.
2.15 ജിബിയാണ് ആദ്യ ബീറ്റാ അപ്‌ഗ്രേഡിന്റെ വലിപ്പം. ഇത് മാന്വലായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ബീറ്റാ പതിപ്പില്‍ പ്രശ്‌നങ്ങള്‍ ഏറെ ഉണ്ടാകുമെന്നതിനാല്‍ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
Kerala
വാട്സാപ്പിൽ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാൽ തൊട്ടുപോകരുത്, ക്രെഡിറ്റ് കാർഡിൽനിന്നുവരെ പണംപോകും

കൊച്ചി: ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചാൽ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡിൽനിന്നുവരെ അപഹരിക്കപ്പെടും. എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.
എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ
ഏപ്രിൽ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശം. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്‌സാപ്പ് നമ്പറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാൽ പണം അടച്ചില്ല. പക്ഷേ, ഡൗൺലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.
ഇതിനിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരിൽനിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.
പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
പരാതിനൽകാൻ പെടാപ്പാട്
പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ 1930 എന്ന നമ്പറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനൽകണമെന്ന് നിർദേശിച്ചു. ആ നമ്പറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.
ക്രെഡിറ്റ് കാർഡുകാർ പറയുന്നത്
ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നില്ല.
Kerala
പൊന്നനിയാ താഴെയിറങ്ങ് വൈറലായി പോലീസിന്റെ അഭ്യർത്ഥന

കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. മാറാട് ഇൻസ്പെകടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനെടുവിലാണ് 24 കാരനെ പാലത്തിന്‍റെ കൈവരിയിൽ നിന്നും താഴെക്ക് ഇറക്കാൻ പൊലീസിന് സാധിച്ചത്. ഇതിന്റെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടുകൂടി നിമിഷം നേരം കൊണ്ടാണ് വൈറലായത്.ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.
Kerala
ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.
വിശദ വിവരങ്ങൾ ഇങ്ങനെ
195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ് പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.
‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്