Kannur
മേളയിൽ ഉദ്യോഗാർഥികൾക്ക് അഭിമുഖം ഒരുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്

എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ് വകുപ്പിന്റെ സേവനങ്ങൾ പതിവുപോലെ തുടരും.
ജോർ എക്സ്പീരിയൻസ് സെന്റർ എന്ന സ്വകാര്യ സ്ഥാപനത്തിലെ സെന്റർ ഹെഡ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ തസ്തികകളിലേക്കായിരുന്നു ബുധനാഴ്ച അഭിമുഖം നടത്തിയത്.
ഏപ്രിൽ 13, 14, 17 എന്നീ തീയതികളിലായി മറ്റു സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ നടക്കും. കേരള ബോട്ട് സ്റ്റേ എന്ന സ്ഥാപനത്തിലേക്ക് വനിതാ കമ്യൂണിക്കേഷൻ മാനേജർക്കായുള്ള അഭിമുഖം ഏപ്രിൽ 13 ന് നടക്കും. പ്ലസ്ടു/ഡിഗ്രി ആണ് യോഗ്യത.
ഏപ്രിൽ 14ന് റോഷിൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക് പ്രോഡക്ഷൻ സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് എക്‌സിക്യൂടീവ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടക്കും.
ഏപ്രിൽ 17ന് മെഡ്സിറ്റി ഇന്റർനാഷണലിലേക്ക് എച്ച് ആർ മാനേജർ, എച്ച് ആർ എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻസ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയ്‌നർ, സ്റ്റുഡന്റ് കൗൺസിലർ, ഡോക്യുമെന്റേഷൻ സ്പെഷലിസ്റ്റ്, അഡ്മിഷൻ ഓഫീസർ, വിസ ഡോക്യുമെന്റേഷൻ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
പുതുതായി രജിസ്റ്റർ ചെയ്യാനും രേഖകൾ അപ്ലോഡ് ചെയ്യാനടക്കമുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭ്യമാകുന്ന സേവനങ്ങളെല്ലാം തന്നെ സ്റ്റാളിൽ ലഭ്യമാക്കുന്നുണ്ട്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്.
ഇതിനായി സാധാരണയായി ഈടാക്കുന്ന 250 രൂപയാണ് ഫീസ്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനിലെ മറ്റു സേവനങ്ങൾക്ക് ഫീസുകളൊന്നും തന്നെയില്ല. വിവിധ കോഴ്സുകൾ, സ്‌കോളർഷിപ്, വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി കൃത്യമായ ബോധവത്കരണവും സ്റ്റാളുകളിൽ നൽകുന്നു.
Kannur
ചാലോട് ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണം; നാല് പേർക്ക് കടിയേറ്റു


ചാലോട്: ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. ഇന്ന് രാവിലെ പത്തോടെയാണ് ചാലോട് ബസ് സ്റ്റാൻഡിൽ വച്ച് 4 പേർക്ക് കടിയേറ്റത്.കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. കുറുക്കനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലോട് സ്വദേശി ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തിൽ സുമേഷ് എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.ഇരിക്കൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തിയ കുറുക്കൻ കടയുടെ സമീപത്ത് നിന്നും ഹരീന്ദ്രനെ കടിക്കുകയും തുടർന്ന് സ്റ്റാൻഡിലേക്ക് ഓടി മറ്റുള്ളവരെ കൂടി ആക്രമിക്കുക ആയിരുന്നു.പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Kannur
ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ


കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്