Kannur
കുട്ടികൾ ഓടിയെത്തും; സ്കൂൾ പോസ്റ്ററുകൾ ഹിറ്റ്

ശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളുകൾ ഇത്തവണ നേരത്തെ തന്നെ ഒരുങ്ങി. കടുത്തമത്സരം നിലനിൽക്കുന്നതിനാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സർക്കാർ സ്കൂളുകളും വേറിട്ട പരസ്യവുമായി രംഗത്തിറങ്ങി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ സിനിമ ഡയലോഗുകളും രംഗങ്ങളും വച്ചുള്ള പോസ്റ്ററുകൾ വരെ സ്കൂളുകൾ ഇറക്കിക്കഴിഞ്ഞു.
പോസ്റ്ററുകൾ നവമാധ്യമങ്ങൾ വഴിയാണ് നാടും മറുനാടും കടന്നത്. ഏവർക്കും കൗതുകമുണർത്തുന്ന പോസ്റ്ററുകളാണ് പലതും. കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ എ.എൽ.പി സ്കൂൾ പുറത്തിറക്കിയ വടക്കൻ വീരഗാഥ സിനിമയുടെ പോസ്റ്റർ വച്ചുള്ള പരസ്യവും ഇടുക്കി മുതിരപ്പുഴ ഗവ.എൽ.പി സ്കൂൾ പുറത്തിറക്കിയ ലേലം സിനിമയുടെ പോസ്റ്റർവച്ചുള്ള പരസ്യവും വൈറലായി.
പലരും പലവട്ടം പലകുറി ചന്തുവിനെ തോൽപിച്ചു. പക്ഷെ ചന്തുവിന്റെ മകനെ ഇനി ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ … എന്റെ മകൻ പഠിക്കുന്നത് ഒളവണ്ണ എൽ.പി സ്കൂളിലാണ്. പരിമിതമായ സീറ്റിലേക്ക് ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ… എന്നാണ് ഒളവണ്ണയുടെ പോസ്റ്ററിൽ പറയുന്നത്.
സ്കൂളിലെ അധ്യാപകൻ ലിനോജാണ് മമ്മൂട്ടിയുടെ ചിത്രം വച്ചുള്ള ഈ പോസ്റ്റർ തയാറാക്കിയത്. പ്രധാനാധ്യാപകൻ എം. രഞ്ജിത്തിന്റെയും മറ്റ് അധ്യാപകരുടെയും സഹായവും കൂടിയായതോടെ പോസ്റ്റർ അതിഗംഭീരമാവുകയും ചെയ്തു. പരസ്യം കണ്ട് കൗതുകം തോന്നിയവരും പ്രവേശനം തേടി വിളിച്ചവരും ഏറെയുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ലേലം സിനിമയിലെ നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന ഡയലോഗിനൊപ്പം സൗജന്യ വിദ്യാഭ്യാസം നൽകുന്ന മുതിരപ്പുഴ ഗവ. സ്കൂൾ അന്നുണ്ടായിരുന്നെങ്കിൽ പോയി ഇംഗ്ലിഷ് പഠിച്ചേനേ… എന്നുകൂടി വച്ചാണ് മുതിരപ്പുഴ സ്കൂൾ പോസ്റ്റർ ഇറക്കിയത്.
കണ്ണൂരിലെ ചില സ്കൂളുകളും വേറിട്ട പോസ്റ്ററുകൾ ഒരുക്കി കുട്ടികളെ കാത്തിരിക്കുകയാണ്. ഭവന സന്ദർശനം നടത്തി ഓഫറുകൾ നൽകിയാണ് ചില വിദ്യാലയങ്ങൾ കുട്ടികളെ സ്വന്തമാക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും വാഹന സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്നതോടെ മത്സരം കൂടിയതിനാലാണ് കുട്ടികളെ ആകർഷിക്കാൻ വേറിട്ട തന്ത്രങ്ങൾ ഇറക്കുന്നത്.
Kannur
നോമ്പ് കാലത്തെ മനോഹര കാഴ്ച, കൂട്ടുകാരിയുടെ വീട് ജപ്തിയിൽ നിന്നൊഴിവാക്കിയെടുത്ത് വനിതകളുടെ ‘നോമ്പ് തുറ ചലഞ്ച്’

കണ്ണൂർ: നൂറ് രൂപയുടെ നോമ്പ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു. വിനീതയുടെ കിടപ്പാടം ജപ്തിയിൽ നിന്ന് ഒഴിവാക്കി ഒരു കൂട്ടം സ്ത്രീകൾ. കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ നോമ്പ് തുറ ചലഞ്ച് നടത്തിയ ഒരു കൂട്ടം സ്ത്രീകള്‍ ഒടുവിൽ ലക്ഷ്യത്തിലെത്തി. കണ്ണൂര്‍ എടക്കാട്ടെ വിനീതയുടെ കടം വീട്ടാൻ നൂറ് രൂപയ്ക്ക് നോമ്പ് തുറ കിറ്റ് തയ്യാറാക്കിയ ഒരു കൂട്ടം സ്ത്രീകൾ നടത്തിയ ചലഞ്ച് വിജയിച്ചു. ജപ്തി ഭീഷണിയിൽ ആയിരുന്ന വീട് 11 ലക്ഷം സ്വരൂപിച്ചാണ് ഇവർ തിരിച്ചെടുത്തത്. വിനീതയ്ക്ക് കൈത്താങ്ങായത് കെട്ടിനകം ലേഡീസ് യൂണിറ്റിലെ സ്ത്രീകളായിരുന്നു. നോമ്പുതുറ കിറ്റടക്കമുള്ള ചലഞ്ചുകൾ സംഘടിപ്പിച്ചായിരുന്നു പണം സ്വരൂപിച്ചത്.
എടക്കാടെ മാജിദയുടെ വീട്ടിൽ വച്ചായിരുന്നു സ്ത്രീകളുടെ കൂട്ടായ്മ കിറ്റ് തയ്യാറാക്കിയിരുന്നത്. ഓരോ വീട്ടിൽ നിന്ന് തയ്യാറാക്കുന്ന പലഹാരങ്ങൾ ഒന്നിച്ച് ഉൾപ്പെടുത്തിയായിരുന്നു കിറ്റ് തയ്യാറാക്കിയിരുന്നത്. ഭർത്താവ് ബിസിനസ് ആവശ്യത്തിനായി എടുത്ത ലോണാണ് ഇത്തരത്തിൽ അടച്ചത്. പലിശയും കൂട്ടുപലിശയും അടക്കം നാൽപത് ലക്ഷം രൂപയോളം ആയിരുന്നു അടക്കാനുള്ളത്. ബാങ്കുകാരുമായി സംസാരിച്ച് പലിശ ഒഴിവാക്കി തന്നിരുന്നു. ഇത് 16 ലക്ഷം രൂപയായിരുന്നു.
ഭർത്താവ് മരിച്ചതോടെ വിനീതയും രണ്ട് മക്കളും തനിച്ചായിരുന്നു. 16 ലക്ഷത്തിൽ 5 ലക്ഷത്തോളം രൂപ വിനീതയുടെ ബന്ധുക്കൾ സമാഹരിച്ചിരുന്നു. ശേഷിച്ച 11 ലക്ഷം രൂപയാണ് സ്ത്രീകളുടെ കൂട്ടായ്മ സമാഹരിച്ചത്. പറ്റുമോയെന്ന പേടിയിലായിരുന്നു ആരംഭിച്ചത്. ഫെബ്രുവരി പകുതിക്ക് വച്ചാണ് ആരംഭിച്ചത്. കിറ്റ് വാങ്ങിയതിന് പുറമേ ഒരുപാട് വ്യക്തികൾ സഹായം ആയി എത്തിയെന്നാണ് വിനീതയുടെ കൂട്ടുകാർ പറയുന്നു. വിനീതയ്ക്ക് ആധാരം കൈമാറുമ്പോഴുണ്ടായ സന്തോഷം അതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് ഈ കുട്ടുകാരികൾ പ്രതികരിക്കുന്നത്.
Kannur
പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

കണ്ണൂർ: ഏപ്രിൽ ഏഴിന് തുടങ്ങുന്ന അഫിലിയറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025, നാലാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷ സമയം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ (വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ).
Kannur
ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്