Connect with us

Kerala

വിദേശത്ത് പഠിക്കാം, ജോലി നേടാം: ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ ഏപ്രിൽ 30ന് കൊച്ചിയിൽ

Published

on

Share our post

കൊച്ചി: വിദേശത്ത് പഠിച്ച്, ഉയർന്ന ശമ്പളമുള്ള ജോലി നേടി അവിടെ സ്ഥിരതാമസമാക്കുന്ന കേരളീയരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഇതേ ലക്ഷ്യത്തോടെ വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിതുറക്കുകയാണ് ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ.

മാതൃഭൂമി ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30 – ന് മറൈൻ ഡ്രൈവിലെ ടാജ് ഗെയ്റ്റ് വേയിൽ നടക്കുന്ന ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ വിദേശപഠനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ വിവരങ്ങൾ ലഭ്യമാക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് ഏഴ് മണിവരെ നടക്കുന്ന എക്‌സ്‌പോയിൽ പ്രവേശനം സൗജന്യമാണ്.

കാനഡ, യുകെ, യു.എസ്എ, ഓസ്‌ട്രേലിയ, ജർമനി, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ന്യൂസിലാൻഡ്, ഇറ്റലി തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പഠനാവസരങ്ങളെക്കുറിച്ചും, വിവിധ പഠനശാഖകളിൽ മികച്ച തൊഴിൽ സാധ്യതകളുടെ ഒട്ടനവധി കോഴ്‌സുകളെക്കുറിച്ചും എക്‌സ്‌പോയിലൂടെ മനസിലാക്കാം.

ഈ രാജ്യങ്ങളിലെ നിലവിലെ നയങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഏറ്റവും വിശ്വസ്വനീമായ വിവരങ്ങൾ അറിയാം. ആഗ്രഹിക്കുന്ന കോഴ്‌സ് പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യവും യൂണിവേഴ്‌സിറ്റിയും ഏത്, അവിടെ പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, വിസ പ്രോസസിംഗ്, സ്‌കോളർഷിപ്പ് തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേരളത്തിലെ മുൻനിര വിദേശവിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പ്രതിനിധികളോട് നേരിട്ട് ചോദിച്ചറിയാം.

വിവിധ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകൾ പ്രോസസ് ചെയ്യാനുമുള്ള അവസരവും ലഭിക്കുന്നതാണ്. വിദേശവിദ്യാഭ്യാസ രംഗത്തെ പ്രമുഖർ നയിക്കുന്ന സെമിനാറുകളും എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്.

യുണിമണി ടൈറ്റിൽ സ്‌പോൺസറായുള്ള ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം നൽകിയിട്ടുള്ള ക്യൂആർ കോഡിലൂടെയും,https://mycontest.mathrubhumi.com/lets-go-abroad/# എന്ന ലിങ്കിലൂടെയും നിങ്ങൾക്ക് സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97461 22746, 95673 45670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Share our post

Kerala

‘വഴിപാട് പോലെ കൈക്കൂലി’,ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ​ഗതാ​ഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ

Published

on

Share our post

പാലക്കാട്:കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.


Share our post
Continue Reading

Kerala

പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http:// hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച്‌ 6മുതൽ 29വരെ നടക്കും.


Share our post
Continue Reading

Kerala

തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കോട്ടയത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ

Published

on

Share our post

കോട്ടയം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാതാ നിർമ്മാണ കരാറുകാരുടെ കെ.എൽ 86 എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. ദേശീയപാതയിൽ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്.

18ന് രാത്രി കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിൻ ജില്ലകൾക്കപ്പുറത്ത് നിന്ന് പിടികൂടുന്നത്.


Share our post
Continue Reading

Trending

error: Content is protected !!