ജ്യൂസ്‌കടയ്ക്ക് സമീപം മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത വ്യാപാരിയെ കുപ്പിഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു,കുത്തി

കോട്ടയം: കടയ്ക്കുസമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്ത വ്യാപാരിയെ കുപ്പി ഗ്ലാസിന് തലയ്ക്കടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം മുട്ടമ്പലം വരുവില്ല വീട്ടില്‍ ഡോണ്‍ ഡെന്‍സണ്‍ (26), കോട്ടയം മുട്ടമ്പലം കോഴിമല വീട്ടില്‍ ജെറിന്‍ ജോസഫ് (23) എന്നിവരെയാണ് ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജു അറസ്റ്റുചെയ്തത്.
കോട്ടയം മണിപ്പുഴ കവലയ്ക്കുസമീപം ജ്യൂസ്‌കട നടത്തുന്ന നിധിന്‍, സുഹൃത്ത് പ്രവീണ്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. ജ്യൂസ്‌കടയ്ക്കുസമീപം പ്രതികള്‍ മൂത്രമൊഴിച്ചത് നിധിന്‍ ചോദ്യംചെയ്തു.
ഇതില്‍ പ്രകോപിതരായ ഇവരും സുഹൃത്തുക്കളും കടയില്‍ അതിക്രമിച്ചുകയറി കുപ്പിഗ്ലാസുകൊണ്ട് നിധിന്റെ തലയ്ക്കടിച്ചശേഷം കഴുത്തിന് കുത്തി. തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും ആക്രമിച്ചു.
കടയിലെ സാധനങ്ങളും നശിപ്പിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.