ഇരിട്ടിയിലെ കടകളിൽ വ്യാപക പരിശോധന; പേപ്പർ ഗ്ലാസുകളും കപ്പുകളും പിടികൂടി പിഴയിട്ടു

Share our post

ഇരിട്ടി: ജില്ലാതല എൻഫോഴ്‌സ്‌മെന്റ് ടീം ഇരിട്ടി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി നിരോധിത പ്ലാസ്റ്റിക്,പേപ്പർ ഉത്പന്നങ്ങൾ പിടികൂടി.നേരംപോക്ക് റോഡിലെ പ്രകാശ് ട്രയ്‌ഡേഴ്‌സിൽ നിന്നും നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി.

പുതിയ ബസ്റ്റാൻഡ് പരിസരത്തെ എ.ബി.സ്റ്റോഴ്‌സിൽ വിൽപനയ്ക്ക് വച്ചിരുന്ന ബയോ ഡിഗ്രേഡബിൾ എന്നവകാശപ്പെടുന്ന പേപ്പർ കപ്പുകളും, പേപ്പർ പ്ലേറ്റുകളും ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്തു കിട്ടിയ വിവരങ്ങൾ തൃപ്തികരമല്ലാത്തതിനാൽ അവയുടെ സാമ്പിൾ ശേഖരിച്ച് സീൽ ചെയ്ത് പരിശോധനക്കയച്ചു.

പയഞ്ചേരി മുക്കിലെ പ്രിൻസ് ട്രേഡിങ്ങ് കമ്പനിയിൽ നിന്ന് നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ചുമത്തി.ടീം ലീഡർ റെജി.പി.മാത്യുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!