നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു

കണ്ണൂർ : തൃശൂർ സെയ്ഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണയെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷണ വിഭാഗം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു.
കണ്ണൂർ ക്രൈംബ്രാഞ്ചിനു കൈമാറിക്കിട്ടിയ 10 കേസുകളിൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ആണ് കണ്ണൂരിൽ എത്തിച്ചത്.
കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ നേരത്തേ പ്രവീൺ റാണയെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ, കണ്ണൂർ, എറണാകുളം ജില്ലകളിലായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടന്നതായാണു സൂചന.