സ്തീകളുടെ അടിവസ്ത്രമിട്ട് വീഡിയോ ചിത്രീകരിച്ചു; പ്രാങ്ക് എന്ന് വിശദീകരണം, രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

ആറ്റിങ്ങല്‍: പൊതുസ്ഥലത്ത് അശ്ലീല രീതിയില്‍ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം.
കാരേറ്റ് തൊളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷമീര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുനാണ് പാന്റിനു മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് കറങ്ങിനടന്നത്.
ബസ് സ്റ്റാന്റ്, ചായക്കട ഉള്‍പ്പടെ തിരക്കേറിയ സ്ഥലത്തെത്തിയായിരുന്നു ഇരുവരുടേയും അഭ്യാസം. നാട്ടുകാര്‍ പ്രതികരിച്ചിട്ടും മടങ്ങിപ്പോകാന്‍ തയ്യാറായില്ല.
ഒടുവില്‍ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തിയിട്ടും കൂസലില്ലാതെ നിന്ന ഇവര്‍ തങ്ങള്‍ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും സമീപത്തുള്ള കാറില്‍ ക്യാമറയുമായി സുഹൃത്തുണ്ടെന്നും പറഞ്ഞു.
തുടര്‍ന്ന് പോലീസ് ഇരുവരേയും സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ഇവർ ധരിച്ചിരുന്ന സ്ത്രീകളുടെ അടിവസ്ത്രം ഊരിമാറ്റിയ ശേഷമാണ് വിട്ടയച്ചത്.