സരോജ ഷേണായി അന്തരിച്ചു

Share our post

ന്യൂഡൽഹി: മാധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഞായറാഴ്ച രാത്രി കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ തിങ്കളാഴ്ച ഒമ്പത് മണിക്ക്.

1960-കളുടെ തുടക്കത്തിൽ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു സരോജ. അന്നത്തെ വിദ്യാർഥി നേതാക്കളിൽ പ്രമുഖനായ ടി.വി.ആർ. ഷേണായിയെ ആയിരുന്നു തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്.

2018 ഏപ്രിൽ 17നാണ് ടി.വി.ആർ. ഷേണായി അന്തരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!