വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് അഞ്ചു മണിക്ക് തുറക്കും

Share our post

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രില്‍ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവില്‍ വിഷുക്കണി ഒരുക്കം നടക്കും.പതിനഞ്ചാം തീയതി പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴ് മണി വരെയാണ് വിഷുക്കണി ദര്‍ശനം.

ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്യുകയോ പമ്പ ഗണപതി ക്ഷേത്ര നടപ്പന്തലില്‍ എത്തി പാസ് എടുക്കുകയോ ചെയ്യണം.

നട തുറക്കുന്ന നാളെ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. ഏപ്രില്‍ 12 മുതല്‍ രാവിലെ 4.30- ന് പള്ളി ഉണര്‍ത്തല്‍, 5.00- ന് നട തുറക്കല്‍, നിര്‍മ്മാല്യ ദര്‍ശനം എന്നിവ ഉണ്ടാകും.തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമവും, 5:30 മുതല്‍ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക. പതിനഞ്ചാം തീയതി പുലര്‍ച്ചെ 4.00 മണി മുതല്‍ 7.30 വരെയാണ് വിഷുക്കണി ദര്‍ശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരം ഒരുക്കുക. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് കൈനീട്ടം നല്‍കുന്നതാണ്. ഏപ്രില്‍ 12 മുതല്‍ 19 വരെ വിവിധ പൂജകള്‍ ക്ഷേത്രത്തില്‍ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!