Kannur
സർക്കാർ ഭൂമിയിൽനിന്ന് മരംകൊള്ള വ്യാപകം

ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും സർക്കാർ ഭൂമിയിൽ നിന്ന് വ്യാപക മരംകൊള്ള. ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചാണ് റവന്യൂ ഭൂമിയിൽ നിന്നടക്കം വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നത്. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെയും മലയോര അതിർത്തി വനമേഖലകളിലെയും പുഴയോരങ്ങളിലെയും ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ പല പ്രദേശങ്ങളിൽ നിന്നായി ഇതിനോടകം മുറിച്ചു കടത്തിയിട്ടുണ്ട്.
സർക്കാറിൽ നിന്ന് ടെണ്ടർ എടുത്തിട്ടുണ്ടെന്നും അതു പ്രകാരമാണ് മരങ്ങൾ മുറിക്കുന്നതെന്നുമാണ് ഇത്തരം സംഘങ്ങൾ പുറത്തു പറയുന്നത്. പട്ടാപകൽ റോഡരികിൽ നിന്നടക്കം കൂറ്റൻ മരങ്ങൾ മുറിക്കുമ്പോൾ ആർക്കും സംശയവും തോന്നാറില്ല.
ചിലയിടങ്ങളിൽ അധികൃതരുടെ ഒത്താശയോടെയും മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നാണ് വിവരം. തണൽമരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചുമാറ്റി വിൽപന നടത്തുന്നതും പതിവാണ്.
കഴിഞ്ഞവർഷം കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റോഡരികിൽ നിന്ന് വ്യാപകമായി അനുമതിയില്ലാതെ ഒട്ടേറെ മരങ്ങൾ മുറിച്ചുകടത്തിയത് കണ്ടെത്തിയിരുന്നു.
വർഷങ്ങളായി ഇത്തരത്തിൽ സർക്കാർ മരങ്ങൾ മുറിച്ച് കോടികൾ ചിലർ സമ്പാദിച്ചതായി അന്വേഷണത്തിൽ വ്യക്തമായതോടെ കേസെടുത്തിട്ടുണ്ട്.
രാഷ്ട്രീയ -ഉദ്യോഗസ്ഥ ഒത്താശയോടെയും ചിലയിടങ്ങളിൽ മരങ്ങൾ മുറിച്ച് കടത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ സർക്കാർ ഓഫിസ് വളപ്പിൽ നിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവം തെളിഞ്ഞത് ഏറെ വൈകിയാണ്. അവിടെയും പൊലീസും വിജിലൻസും കേസന്വേഷിച്ച് സർക്കാറിൽ റിപ്പോർട്ട് നൽകിയിരുന്നു.
റോഡ് വികസനത്തിന്റെയും സർക്കാർ ഓഫിസ് നവീകരണത്തിന്റെയും മറ്റ് വിവിധ പദ്ധതികളുടെയും മറവിൽ ടെണ്ടർ നൽകാതെ മരങ്ങൾ മുറിച്ച് വിൽപന നടത്തി ചില ഉദ്യോഗസ്ഥരും മറ്റും പണം കൊയ്യുന്നുണ്ട്. അതിർത്തി വനമേഖലയിൽ നിന്നടക്കം വലിയ മരങ്ങൾ നേരത്തെ തന്നെ അപ്രത്യക്ഷമായ സംഭവങ്ങളുണ്ട്.
വന്യ മൃഗവേട്ടക്കും മരം കൊള്ളക്കും കാവൽക്കാർ തന്നെ കൂട്ടുനിൽക്കുന്ന സ്ഥിതി ചിലയിടങ്ങളിലുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂരിൽ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ മരങ്ങളാണ് സർക്കാർ ഭൂമിയിൽ നിന്ന് മുറിച്ചുകടത്തിയത്. സംഭവത്തിൽ
കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി പ്രകാശന്റെ പരാതിയിൽ കമ്പിൽ സ്വദേശികളായ നവാസ്, ബാദുഷ എന്നിവർക്കെതിരെ മയ്യിൽ പൊലീസാണ് കേസെടുത്തത്. പാവന്നൂരിലെ സർക്കാർ ഭൂമിയിൽ നിന്ന് പട്ടാപകലാണ് വിവിധയിനം മരങ്ങൾ മുറിച്ചുകടത്തിയത്.
ആളുകൾ നോക്കിനിൽക്കെയാണ് ഇല്ലാത്ത ടെണ്ടർ പറഞ്ഞ് മരങ്ങൾ മുഴുവൻ മുറിച്ച് കടത്തിയതത്രെ. സംശയം തോന്നിയ ചിലരാണ് പഞ്ചായത്തിൽ അന്ന് വിവരമറിയിച്ചത്. തുടർന്നാണ് സെക്രട്ടറി സ്ഥലം പരിശോധിച്ച് കേസ് നൽകിയത്. മയ്യിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിവിധ ഭാഗങ്ങളിൽ റോഡരികിൽ നിന്നടക്കം മരങ്ങൾ മുറിച്ചുകടത്തുന്ന വൻ ലോബി ഇവരുടെ പിന്നിലുണ്ടെന്ന വിവരം ലഭിച്ചിരുന്നു. കേസ് കോടതിയിൽ നടക്കുകയാണ്.
ജില്ലയിൽ ഉൾഗ്രാമങ്ങളിലടക്കം പുഴയോരങ്ങളിലും മറ്റും വ്യാപക മരംമുറി നടക്കുന്നുണ്ട്. അതിർത്തി വനമേഖലകളിൽ നിന്ന് വ്യാപകമായി ഈറ്റകളും മരങ്ങളും മുറിച്ചതിന് നേരത്തെ കുടിയാൻമല, ആലക്കോട്, പയ്യാവൂർ പൊലീസ് സ്റ്റേഷനുകളിലും കേസെടുത്തിരുന്നു.
എന്നാൽ കുറ്റക്കാർ ജാമ്യത്തിലിറങ്ങിയതോടെ മരംകൊള്ള തുടരുകയായിരുന്നു. സർക്കാർ ഭൂമിയിൽ നിന്ന് ടെണ്ടറെടുക്കാതെ മരങ്ങൾ മുറിച്ചു കടത്തുന്ന വൻ ലോബി തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെക്കുന്നതാണ് തുടർച്ചയായുള്ള മരം മുറി. സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറിയതിനും മരം കളവ് ചെയ്ത് കൊണ്ട് പോയതിനുമുള്ള വകുപ്പുകൾ ചേർത്താണ് മരം കൊള്ളക്കാർക്കെതിരെ കേസെടുത്തിരുന്നത്.
പലയിടത്തും ആളുകൾ ശ്രദ്ധിക്കുന്നില്ലെന്ന തിരിച്ചറിവാണ് സർക്കാർ ഭൂമിയിൽ നിന്നടക്കമുള്ള മരംകൊള്ള വ്യാപിക്കാൻ കാരണമായത്. കർശന പരിശോധന തുടർന്നാൽ മരം കൊള്ളക്കാരായവർ കുടുങ്ങും. എന്നാൽ പലതിനും രാഷ്ട്രീയ പിൻബലമുള്ളതിനാൽ നടപടിയെങ്ങുമെത്തില്ലെന്നതാണ് യാഥാർഥ്യം.
Kannur
മാര്‍ഗ ദീപം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊക്കെ കിട്ടുമെന്ന് അറിയാം


2024-25 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗ ദീപം സ്കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജനസംഖ്യാനുപാതികമായാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓണ്‍ലൈനായി പോര്‍ട്ടലില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9 ന് വൈകിട്ട് 5 മണി വരെയാണ്.
അപേക്ഷകര്‍ കേരളത്തില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ഥികളായിരിക്കണം. 1500 രൂപയാണ് സ്കോളര്‍ഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാന്‍ പാടില്ല. 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
https://margadeepam.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷാ ഫോം സ്ഥാപനമേധാവി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ഗദീപം പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാര്‍ഥികളില്‍ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (40%ഉം അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച (സ്പോര്‍ട്സ് /കല /ശാസ്ത്രം /ഗണിതം) സര്‍ട്ടിഫിക്കറ്റ്, അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.
Kannur
‘ഒന്നാണ് നാം’: കണ്ണൂരില്‍ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം ശനിയാഴ്ച രാത്രി


സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലുമായി ചേര്‍ന്ന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച അർധരാത്രി കണ്ണൂർ നഗരത്തിലൂടെ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് മാർച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ ദൂരം താണ്ടിയശേഷം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 12.30ന് സമാപിക്കും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്, സെന്റ് മൈക്കിള്‍സ് സ്കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ട്രേറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കേണ്ടത്.
അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്ക്കും ടീഷര്‍ട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും ലഭിക്കും. ഒരു ടീമിന് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്, എന്നാല്‍ സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് ഇത് 250 രൂപയാണ്. ഒന്നാം സ്ഥാനത്തിന് 7,500 രൂപ, രണ്ടാം സ്ഥാനത്തിന് 5,000 രൂപ, മൂന്നാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി ലഭിക്കും.ഏഴ് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്: സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, പുരുഷന്മാര് മാത്രം ഉള്‍പ്പെട്ട ടീമുകള്‍, സ്ത്രീ-പുരുഷന് മിശ്ര ടീമുകള്‍, യൂണിഫോം സര്‍വീസ് (മിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്) ടീമുകള്‍, സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍, മുതിര്‍ന്ന പൗരന്മാരുടെ ടീമുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ടീമുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് [events.dtpckannur.com](https://events.dtpckannur.com) എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം. ഡി ടി പി സി ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336 അല്ലെങ്കില്‍ 8330858604 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Kannur
തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്