Connect with us

Kerala

കെ.എസ്.ആർ.ടി.സി നാലായി പിരിയും, ജൂൺ മുതൽ സ്വിഫ്ടിന് പുറമെ മൂന്ന് സ്വതന്ത്ര മേഖലകൾ

Published

on

Share our post

തിരുവനന്തപുരം: പ്രവർത്തനം ചടുലവും കാര്യക്ഷമവുമാക്കി നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കും. കെ.എ.എസ് ഉദ്യോഗസ്ഥരെ മേധാവികളാക്കും. സ്വിഫ്ട് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ കെ.എസ്.ആർ.ടി.സി നാലായി പിരിയും.

ജൂൺ മുതൽ നടപ്പാക്കാനാണ് നീക്കം.എന്തിനും ഏതിനും തലസ്ഥാനത്തെ മേലധികാരികളിൽ നിന്ന് അനുമതി വേണമെന്ന സമ്പ്രദായമാണ് ഉപേക്ഷിക്കുന്നത്.

ഓരോ മേഖലയിലെയും കാര്യങ്ങൾ അവിടെ തീരുമാനിക്കാം.ഓരോ ബസും ലാഭത്തിലോടിക്കുക. എല്ലാ ഡിപ്പോയും സ്വയം പര്യാപ്തതമാക്കുക. ജീവനക്കാർക്ക് ശമ്പളത്തിനു പുറമെ ഇൻസെന്റീവും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.

സൗത്ത്, സെൻട്രൽ, നോർത്ത് മേഖലകളായാണ് വിഭജനം. ഇത്തരത്തിൽ വിഭജിക്കാൻ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. നടപ്പാക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നിർദേശവും നൽകിയിരുന്നു.

മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിച്ചതല്ലാതെ തുടർ നടപടി ഉണ്ടായില്ല.മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകിയതോടെയാണ് പദ്ധതി സജീവമായത്.മേഖലാ അധികൃതർ ട്രാഫിക് സർവേ നടത്തും.യാത്രക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.

യാത്രക്കാരുടെ കുറവ് വിലയിരുത്തി റൂട്ടുകൾ പുനർനിർണയിക്കും.തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പരിഗണനയോടെ സർവീസുകൾ ക്രമീകരിക്കും.സ്ഥലംമാറ്റവും ശമ്പളവുംമേഖലാടിസ്ഥാനത്തിൽ1. നിയമനവും സ്ഥലംമാറ്റവും മേഖലാടിസ്ഥാനത്തിൽ.

2. ശമ്പളം, ഇന്ധനം, സ്പെയർപാർട്സ് തുക മേഖലകളിൽ നിന്ന് നൽകണം3. ഫാസ്റ്റ് പാസഞ്ചർ, നിലവിലെ സൂപ്പർഫാസ്റ്റ് അതതു മേഖലയുടെ അധികാര പരിധിയിൽ. ദീർഘദൂര സർവീസുകൾ തുടരും4. പുതിയ സൂപ്പർ ഫാസ്റ്റുകളും മറ്റ് സൂപ്പർക്ലാസ് സർവീസുകളും നഗര ഇ-ബസുകളും സ്വിഫ്ടിന്5. വായ്പാ തിരിച്ചടവിനും മറ്റും നിശ്ചിത തുക നൽകണം6.

സ്വകാര്യ ബസുകൾ വാടക വ്യവസ്ഥയിലെടുക്കാംമൂന്നു മേഖലകൾസൗത്ത്:# തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട#‌ഡ‌ിപ്പോകൾ 36#ബസ് 2190സെൻട്രൽ#ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ#ഡിപ്പോകൾ 35#ബസ് 1650നോർത്ത്#മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്#ഡിപ്പോകൾ 21#ബസ് 1400” .

മേഖലാ വിഭജനം യൂണിയൻ അംഗീകരിച്ചതാണ് ”-എസ്. വിനോദ്, ജനറൽ സെക്രട്ടറി,കെ.എസ്.ആർ.ടി എംപ്ലോയിസ് അസോ.”ദുർവ്യയത്തിലേക്കാണ് പോകുന്നത്. ലാഭ കേന്ദ്രമാകുന്നത് എങ്ങനെയെന്ന് സർക്കാർ വിശദീകരിക്കണം.

”-എം.വിൻസെന്റ് എം.എൽ.എ,വർക്കിംഗ് പ്രസിഡന്റ് ടി.ഡി.എഫ്” തലപ്പത്ത് കൂടുതൽ പേരെ നിയമിച്ച് വലിയ ശമ്പളം കൊടുക്കുന്നതിനേ ഉപകരിക്കൂ”വി.പ്രദീപ്, ഡെ. ജനറൽ സെക്രട്ടറി,കെ.എസ്.ടി എംപ്ലോ. സംഘ്


Share our post

Kerala

കുത്തനെ ഉയർന്ന് ഇന്ത്യ- യു.എ.ഇ വിമാന ടിക്കറ്റ് നിരക്കുകൾ, കുഴഞ്ഞ് പ്രവാസികൾ

Published

on

Share our post

ദുബൈ: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അവധിയാഘോഷത്തിന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നിരവധി പേർ പോയിരുന്നു. ഇവരാണ് മടക്കയാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിരവധി പേരാണ് ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നതെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കുമോ എന്ന ഭയത്തെ തുടർന്നാണ് പലരും നേരത്തേ തന്നെ തിരിച്ചുവരുന്നതെന്നും ഇവർ പറഞ്ഞു


Share our post
Continue Reading

Kerala

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

Published

on

Share our post

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

Published

on

Share our post

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!