Connect with us

Local News

പേരാവൂരിൽ ‘കിക്ക്‌സ് ഷൂക്കട’ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്‌സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു.

വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ പ്രസിഡന്റ് എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, പി.പുരുഷോത്തമൻ, മംഗല്യ ജോണി, തറാൽ ഹംസ എന്നിവർ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 80 പേർക്ക് ഒരു രൂപ നിരക്കിൽ ചെരിപ്പ്നല്കി.ഒരു രൂപയുടെ നോട്ടുമായി വന്നവർക്കാണ് ചെരിപ്പ് നല്കിയത്.ആദ്യമെത്തുന്ന 50 പേർക്ക് നല്കുമെന്നായിരുന്നു പരസ്യമെങ്കിലും ഒരു രൂപ നോട്ടുമായി നൂറിലധികം പേരെത്തിയതോടെ 30 പേർക്ക് കൂടി ഒരു രൂപക്ക് ചെരിപ്പ് നല്കുകയായിരുന്നു.


Share our post

THALASSERRY

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Published

on

Share our post

തലശ്ശേരി: തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജില്‍പ്പെട്ട തൊടീക്കളം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു.നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.  വെബ്സൈറ്റ് www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍- 0490 2321818.


Share our post
Continue Reading

KOOTHUPARAMBA

മട്ടുപ്പാവിലെ കൃഷിയുമായി കുട്ടിക്കർഷകൻ

Published

on

Share our post

കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ്‌ ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ്‌ ആയിത്തറ നെല്ലിയത്തുകുന്ന്‌ വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്‌. ഇപ്പോൾ വിളവെടുപ്പ്‌ തുടങ്ങി. ആയിത്തറ മമ്പറം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസുകാരൻ സ്കൂൾസമയശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്‌. മുതിർന്നവരുടെ അഭിപ്രായ നിർദേശങ്ങൾ സ്വീകരിച്ചശേഷം കൃഷിയിറക്കലും പരിപാലനവും. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ടെറസിലെ കൃഷി തുടങ്ങിയത്‌. തക്കാളി, മുളക്, വഴുതന, പൊട്ടിക്ക, പാവയ്ക്ക, വെണ്ട, പയർ തുടങ്ങിയവ സമൃദ്ധമായി വളർന്നു. 125 ചട്ടികളിലെയും ഗ്രോബാഗിലെയും പച്ചക്കറികൾക്ക്‌ പുറമെ 100 ഗ്രോബാഗിൽ കറ്റാർവാഴയുമുണ്ട്‌. പൂർണമായും ജൈവകൃഷിയാണ്‌. കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങളും ഹരിത കഷായം, ഫിഷ് അമിനോ, പുകയില കഷായം തുടങ്ങിയ ജൈവകീടനാശിനികളും ഉപയോഗിക്കുന്നു. അച്ഛൻ ബൈജുവും അമ്മ സുജയും സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.


Share our post
Continue Reading

KELAKAM

അടക്കാത്തോട് ഇനി സമ്പൂർണ ശുചിത്വം വാർഡ്

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡുകൾ “സമ്പൂർണ ശുചിത്വ വാർഡ്‌” പ്രഖ്യാപനങ്ങൾ തുടങ്ങി. അടക്കാത്തോട് വാർഡ്‌ സമ്പൂർണ ശുചിത്വമായി പ്രഖ്യാപിച്ചു.സാംസ്കാരിക കേന്ദ്രത്തിൽ സാഹിത്യകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ആർ രാജശേഖരൻ റിപ്പോർട്ടും, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിയും അവതരിപ്പിച്ചു. ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ കുടുബശ്രീ അയൽക്കൂട്ടം, അംഗനവാടി, സ്ഥാപനങ്ങൾ ഉൾപ്പെടെ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. പാതയോരങ്ങളും തോടുകളും ശുചീകരിക്കുകയും ബോധവൽക്കരണ ബോർഡ് സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, സ്ഥിര സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കകണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, ബിനു മാനുവൽ, ശുചിത്വ കൺവീനർ ഇ എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!