പടിക്കൽ ബാബുവിന്റെ സ്മരണയിൽ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താർ സദസ്

പേരാവൂർ: പേരാവൂരിലെ വ്യാപാരിയായിരുന്ന അന്തരിച്ച പടിക്കൽ ബാബുവിന്റെ ദീപ്തസ്മരണകൾ പ്രാർഥനാനിർഭരമാക്കി ഇഫ്താർ സദസ്.ബാബുവിന്റെ മകൻ എം.രജീഷാണ് പേരാവൂർ പുതുശേരി അബുഖാലിദ് മസ്ജിദിൽ ഇഫ്താദ് സദസ് സംഘടിപ്പിച്ചത്.
മഹല്ല് പ്രസിഡന്റ് യു.വി.റഹീം,സെക്രട്ടറി എ.കെ.ഇബ്രാഹിം, ട്രഷറർ പൂക്കോത്ത് അബൂബക്കർ, മണക്കടവൻ രാഘവൻ, ഡോ.അനൂപ് ഹരിദാസ്, സിറാജ് പൂക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.
ടി.എൻ.സിദ്ദിഖ്, വി.കെ.റഫീഖ്, ചെക്യാട്ട് മായൻ, പി.വി.അൻസർ, വി.കെ.ബഷീർ, സി.പി.മുഹമ്മദ് മുനവ്വർ, അർഷാദ് എന്നിവർ ഇഫ്താറിന് നേതൃത്വം നല്കി.