‘ചിത്രൻ’ ഒരുക്കി വ്യത്യസ്ത ശിൽപം

പയ്യന്നൂർ : കോൺഗ്രസ് നേതാവായിരുന്ന വി.എൻ.എരിപുരത്തിന്റെ സ്മരണയിൽ കാറമേലിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രതിപക്ഷ നേതാവിന് നൽകാൻ കാലിക പ്രസക്തമായ ഈ ശിൽപം ഒരുക്കി.
ഗാന്ധിജിയും നെഹ്‌റുവും ഇരുന്ന് സംസാരിക്കുന്ന പ്രശസ്തമായ ഫോട്ടോ അടിസ്ഥാനമാക്കി അപൂർവ ശിൽപോഹാരം ഒരുക്കിയത്.
ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് രണ്ട് അടി ഉയരവും രണ്ടടി വീതിയും വരുന്ന രീതിയിൽ വെങ്കല നിറത്തിൽ ഫൈബറിൽ ആദരവ് ശിൽപം നിർമിച്ചത്.
ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ശിൽപിയാണ് ചിത്രൻ. രണ്ടാഴ്ച കൊണ്ടാണ് ശിൽപം പൂർത്തീകരിച്ചത്.