Kannur
വഴിതെറ്റിക്കുന്ന നമ്പറുകൾ പണം കവരുന്ന ലിങ്കുകൾ

കണ്ണൂർ: യോനോ ആപ് വഴി ഇടപാട് നടത്താൻ ബുദ്ധിമുട്ടുണ്ടായതോടെയാണ് പയ്യന്നൂർ സ്വദേശിയായ വിമുക്തഭടൻ കസ്‌റ്റമർ കെയറിലേക്ക് വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്നും തിരിച്ചുവിളിക്കുമെന്നും മറുപടി.
തകരാർ ഇത്രപെട്ടെന്ന് കൈകാര്യം ചെയ്യാനുള്ള മികവിനെ മനസിൽ അഭിനന്ദിച്ചാണ് തൊട്ടുപിന്നാലെയെത്തിയ കോൾ എടുത്തത്. ഫോണിൽ ലിങ്ക് അയക്കുന്നുവെന്നും അതിൽ പറയുന്നതുപോലെ ചെയ്യണമെന്നും നിർദേശം.
ലിങ്ക് തുറന്ന് അതിലാവശ്യപ്പെട്ട കാര്യങ്ങൾ അപ്‌ലോഡ് ചെയ്‌തതോടെ വീണ്ടും വിളിയെത്തി. അൽപസമയത്തിനകം ആപ് ശരിയാകും. തൊട്ടുപിന്നാലെ വന്നത് അക്കൗണ്ടിൽനിന്നും പണം കൈമാറിയതായുള്ള സന്ദേശം.
തുടരെത്തുടരെയുള്ള പണം കൈമാറ്റത്തിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ തുടർന്നുള്ള ഇടപാടുകൾ തടയുമ്പോഴേക്കും നഷ്ടമായത് ഒമ്പതുലക്ഷം രൂപ. അക്കൗണ്ടിലുണ്ടായിരുന്ന, ഭവനവായ്‌പയായി ലഭിച്ച 14 ലക്ഷത്തിൽനിന്നാണ് ഒമ്പത് ലക്ഷം തട്ടിയത്.
കസ്‌റ്റമർ കെയർ നമ്പറും ചതിക്കുഴി
എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഈ രീതി മാറ്റണമെന്നാണ് സൈബർ തട്ടിപ്പുകൾ പരിശോധിക്കുന്നവർ മുന്നറിയിപ്പുനൽകുന്നത്. സ്‌മാർട്ട് ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ആവശ്യമുള്ള ഫോൺ നമ്പർപോലും ഗൂഗിളിൽനിന്നാണ് എടുക്കുന്നത്.
ഇ കൊമേഴ്‌സ്, ഹോട്ടൽ ബുക്കിങ്, ബാങ്കിങ് ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം തേടാൻ കസ്‌റ്റമർ കെയറുകളെയാണ് ആശ്രയിക്കുന്നത്.
വിരൽത്തുമ്പിൽ നമ്പർ കിട്ടുമ്പോൾ മറ്റുവഴികളെന്തിന് തേടണമെന്നാണ് ചിന്ത. എന്നാൽ, ഇവിടെയാണ് തട്ടിപ്പുകാർക്ക് ചാകരയ്‌ക്കുള്ള വഴിയൊരുങ്ങുന്നത്.
ഗൂഗിളിൽനിന്ന് ലഭിക്കുന്ന കസ്‌റ്റമർ കെയർ നമ്പറുകൾ ചതിക്കുഴികളാണ്. കസ്‌റ്റമർ കെയർ അടക്കമുള്ള സർവീസ് നമ്പറുകൾക്ക് തങ്ങളെ ആശ്രയിക്കരുതെന്ന് ഗൂഗിൾതന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗൂഗിൾ അനുവദിച്ച വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷനാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.
നിരവധി നമ്പറുകൾ ഇവർ എഡിറ്റ് ചെയ്‌ത് ചേർക്കും. ശരിയായ നമ്പർ ഉണ്ടാകാമെങ്കിലും ആദ്യം ലഭ്യമാകുക തട്ടിപ്പുകാരുടെ നമ്പറായിരിക്കും. സെർച്ച് എൻജിൻ ഓപ്‌റ്റിമൈസേഷനിലെ സൂത്രമുപയോഗിച്ചാണ് തട്ടിപ്പുകാർ അവരുടെ നമ്പർ ആദ്യംലഭിക്കുന്ന രീതിയിലാക്കുന്നത്.
ഈ നമ്പറിൽ നമ്മൾ വിളിക്കുന്നതോടെ അവർ പണി തുടങ്ങുകയായി. ഇംഗ്ലീഷിലും ഹിന്ദിയിലും ആരെയും വീഴ്‌ത്തുന്ന രീതിയിൽ സംസാരിക്കുന്നവർ ഫോണിലേക്ക് വരുന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദേശിക്കുന്നു. ഇത് നൽകുന്നതോടെ നമ്മുടെ ഫോൺ അവർക്കും കൈകാര്യം ചെയ്യാനാവുന്നതാകും.
മിറർ ഇമേജ് ആപ്പുകളാണ് ഇത്തരം ലിങ്കുകളായി വരുന്നത്. കോവിഡ് കാലത്ത് ഇവ വ്യാപകമായി ഇറങ്ങി. ഇത്തരം സംഭവങ്ങളിൽ നമ്മുടെ വിവരങ്ങൾ അവർക്കു കിട്ടിയ അടുത്ത നിമിഷം അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടും.
ഈ സമയത്താണെങ്കിൽ സന്ദേശങ്ങൾ വരുന്നതിൽനിന്നും ശ്രദ്ധ തിരിക്കാനായി ഇവർ കോളിൽ തുടരുകയും ചെയ്യും. സംശയകരമായി തുടരെത്തുടരെ പണം പോകുന്നത് ശ്രദ്ധയിൽപ്പെടുന്നതോടെ ബാങ്കുകളിൽനിന്ന് ബ്ലോക്ക് ചെയ്യുന്നതാണ് ആകെ ആശ്വാസം.
നിമിഷങ്ങൾക്കുള്ളിൽ പണം വിവിധ അക്കൗണ്ടുകളിലേക്ക് ഇവർ കൈമാറും. ഇത് മുഴുവനും വ്യാജ അക്കൗണ്ടുകളുമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും പൊലീസിനാകില്ല.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്