ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിയും വിവാഹങ്ങള്‍ നടത്താന്‍ അനുമതി

Share our post

ഗുരുവായൂര്‍ :ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിയും വിവാഹങ്ങള്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനുമതി. എത്ര സമയം വരെ വിവാഹങ്ങള്‍ ആവാം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

60 വര്‍ഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങള്‍ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്.

നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി അച്യുതക്കുറുപ്പ് തന്റെ മകന്റെ വിവാഹം വൈകിട്ട് നടത്താന്‍ ദേവസ്വത്തില്‍ അപേക്ഷ നല്‍കിയിരുന്നു.

ഇത് അംഗീകരിച്ച ദേവസ്വം 2022 ഡിസംബര്‍ 19ന് അഞ്ചുമണിക്ക് വിവാഹം നടത്താന്‍ അനുമതി നല്‍കി. ഇതാണ് രാത്രിയിലും വിവാഹം നടത്തുന്ന കാര്യത്തില്‍ ദേവസ്വം തീരുമാനം എടുക്കുന്നതിലേക്ക് വഴിവച്ചത്.

60 വര്‍ഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങള്‍ ഏറെയും രാത്രിയിലാണ് നടത്തിയിരുന്നത്. ഈ രീതി വീണ്ടും പരിഗണിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

നിലവില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഒന്നര വരെയാണ് വിവാഹങ്ങള്‍ നടക്കുന്നത്.

ഇതില്‍ മാറ്റം വരുത്തുന്ന തീരുമാനമെടുക്കാന്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെ ഭരണസമിതി ചുമതലപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!