Local News
കാറിൽ മദ്യം കടത്തവെ യുവാവ് എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും മണ്ണൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 20 കുപ്പി മദ്യവുമായി കൊളപ്പ സ്വദേശി എ.വി. സുനീഷിനെ (40) അറസ്റ്റ് ചെയ്തു.
കാറും കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ സി.പി.ഷാജി , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, എം.പി. ഹാരിസ്, കെ.സുനീഷ്, എൻ. ലിജിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
MALOOR
മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്


മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.
IRITTY
മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം


ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്