Local News
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

തില്ലങ്കേരി : പടിക്കച്ചാൽ എൽ.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപിക താവോരത്ത് ഹൗസിൽ പി.കെ പ്രസാദിന്റെ ഭാര്യ കെ. ഡി.ബിനിത (36) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാവൂർ തൊണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
മക്കൾ: അമൽ പ്രസാദ്, അമയ പ്രസാദ്.സഹോദരങ്ങൾ: വിജേഷ്, ബിപിന.പരിയാരം കണ്ണൂർ ഗവ.മെഡി.കോളജാസ്പത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ പടിക്കച്ചാലിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
PERAVOOR
അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

പേരാവൂർ: ജില്ലാ അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാവിലെ 10ന് തൊണ്ടിയിൽ ചെസ് കഫെയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി. എൻ.വിശ്വനാഥൻ മുഖ്യാതി ഥിയാവും.
KOOTHUPARAMBA
പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.
ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .
വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
PERAVOOR1 year ago
പേരാവൂരിൽ സ്കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി