എസ്.ഡി.പി.ഐ കർണാടകയിൽ 100 സീറ്റിൽ മത്സരിക്കുന്നത് ഉപകാരസ്മരണയെന്ന് പി.കെ. അബ്ദുറബ്ബ്

Share our post

കോഴിക്കോട്: എസ്.ഡി.പി.ഐ കർണാടകയിൽ 100 സീറ്റിൽ മത്സരിക്കുന്നത് ഉപകാരസ്മരണയെന്ന് മുസ്‍ലീം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഇൗ ആരോപണം ഉന്നയിക്കുന്നത്.

കുറിപ്പി​െൻറ പൂർണരൂപം:

SDPI ഒറ്റക്ക് മത്സരിച്ചാൽ കർണാടകയിൽ അധികാരം പിടിച്ചെടുക്കാൻ പറ്റുമോ?

പറ്റില്ല.

ഒരു സീറ്റെങ്കിലും വിജയിക്കാൻ പറ്റുമോ?

പറ്റില്ല.

SDPI മത്സരിച്ചാൽ ബി.ജെ.പി വോട്ടുകൾ ഭിന്നിക്കുമോ?

ഇല്ല.

SDPI മത്സരിക്കുന്നത് മൂലം ആരുടെ വോട്ടുകളാണ് ഭിന്നിക്കാൻ പോകുന്നത്?

കോൺഗ്രസിനു ലഭിക്കേണ്ട വോട്ടുകൾ. കോൺഗ്രസിനു ലഭിക്കേണ്ട വോട്ടുകൾ പല പെട്ടികളിലായി വിഭജിക്കുമ്പോൾ അതിൻ്റെ നേരിട്ടുള്ള ഗുണഭോക്താക്കൾ ആരാണ്?

ബി.ജെ.പിയല്ലാതെ മറ്റാര്. അപ്പോൾ SDPI മത്സരിക്കുന്നത് ബി.ജെ.പിക്കു വേണ്ടിയല്ലേ?

എന്താ സംശയം.

പോപുലർഫ്രണ്ടിനെ നിരോധിച്ചവരല്ലേ BJP;

ആ BJP ക്കു വേണ്ടി SDPI ഇങ്ങനെയൊക്കെ സഹായം ചെയ്യുമോ?

അങ്ങനെ സഹായിക്കുന്നത് കൊണ്ടല്ലേ

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച BJP SDPI യെ ഇനിയും നിരോധിക്കാത്തത്.

ശിഷ്ടം:

വെറുതെയല്ല മക്കളേ….

ഉദ്ദിഷ്ടകാര്യത്തിനാണ് SDPI യുടെ ഉപകാരസ്മരണ!


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!