പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല; വിദ്യാഭ്യാസ മന്ത്രി

Share our post

പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു.

ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെയുള്ള പാഠപുസ്തകത്തില്‍ റാഷണലൈസേഷന്‍ എന്ന പേരില്‍ എന്‍.സി.ഇ.ആര്‍.ടി മാറ്റങ്ങള്‍ വരുത്തുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തില്‍ 11, 12 ക്ലാസുകളില്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷവും ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങള്‍ സംസ്ഥാനം അംഗീകരിച്ചിരുന്നില്ല. എന്‍.സി.ഇ.ആര്‍.ടി പുന:സംഘടിപ്പിക്കണം. എന്‍.സി.ഇ.ആര്‍.ടിയുടെ വെട്ടി മാറ്റല്‍ കേരളത്തിലെ പാഠപുസ്തകങ്ങളുണ്ടാകില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി.

ആര്‍.എസ്.എസ് അജണ്ട പാഠപുസ്തകത്തിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി ഇക്കാര്യത്തില്‍ എന്‍.സി.ഇ.ആര്‍.ടിയുമായി ആശയവിനിമയം നടത്തും. ഇതിനുശേഷമാകും സര്‍ക്കാര്‍ തലത്തില്‍ തുടര്‍ നടപടി സ്വീകരിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!